Image

അമിതവേഗത്തിലെത്തിയ വാന്‍ ഇടിച്ച് 3 പെണ്‍കുട്ടികള്‍ മരിച്ചു.

Published on 03 December, 2020
അമിതവേഗത്തിലെത്തിയ വാന്‍ ഇടിച്ച് 3 പെണ്‍കുട്ടികള്‍ മരിച്ചു.
പുനലൂര്‍: കൊല്ലം  തിരുമംഗലം ദേശീയപാതയോരത്തുകൂടി നടന്നുപോവുകയായിരുന്ന ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ അടക്കം മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അമിതവേഗതയില്‍ വന്ന പിക്കപ്പ് വാന്‍ ഇടിച്ച് ദാരുണമായി മരിച്ചു.

തെന്മല പഞ്ചായത്തിലെ ഉറുകുന്ന് നേതാജി ഒലിക്കര പുത്തന്‍ വീട്ടില്‍ അലക്‌സ് (സന്തോഷ് )  സിന്ധു ദമ്പതികളുടെ മക്കളായ ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ശാലിനി (14), ഒറ്റക്കല്‍ ഗവ. വെല്‍ഫെയര്‍ യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രുതി (11), സമീപവാസിയും നേതാജി ടിസണ്‍ ഭവനില്‍ കുഞ്ഞുമോന്‍ സുജ (ഗള്‍ഫ്) ദമ്പതികളുടെ മകളുമായ ഒറ്റക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്  ടു വിദ്യാര്‍ത്ഥിനി കെസിയ (16) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 3.45 ഓടെ ഉറുകുന്ന് ജംഗ്ഷനു സമീപത്തായിരുന്നു അപകടം. മരണമടഞ്ഞ സഹോദരിമാരുടെ പിതാവും തെന്മല പഞ്ചായത്തിലെ ആറാം വാര്‍ഡ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ അലക്‌സ് നടത്തുന്ന കടയിലേക്കു പോവുകയായിരുന്നു മൂവരും. കേരളത്തില്‍ ചരക്കിറക്കിയ ശേഷം തമിഴ്‌നാട്ടിലേക്കു പാഞ്ഞുപോയ പിക്കപ്പ് വാന്‍ നിയന്ത്രണം തെറ്റി കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ചുകിടന്ന മൂന്നുപേരെയും പുനലൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ശ്രുതിയും കെസിയയും മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശാലിനിയും മരിച്ചിരുന്നു. റോഡിന്റെ ഇടതുവശത്തേക്ക് മറിഞ്ഞ നിലയിലാണ് പിക്കപ്പ് വാന്‍. െ്രെഡവര്‍ തമിഴ്‌നാട് സ്വദേശി വെങ്കിടേശിനെ തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക