Image

മാനെന്ന് തെറ്റിദ്ധരിച്ചു വേട്ടക്കാരൻ വെടിയുതിർത്തത് മറ്റൊരു വേട്ടക്കാരന്റെ മാറിലേക്ക്

പി.പി.ചെറിയാൻ Published on 03 December, 2020
മാനെന്ന് തെറ്റിദ്ധരിച്ചു വേട്ടക്കാരൻ വെടിയുതിർത്തത് മറ്റൊരു വേട്ടക്കാരന്റെ മാറിലേക്ക്
മിനിസോട്ടാ :- നോർത്തേൺ മിനിസോട്ടയിൽ വേട്ടയ്ക്കിറങ്ങിയ റെഡ്ബി (33) മാനെന്നു തെററിദ്ധരിച്ചു വെടിയുതിർത്തത് മറ്റൊരു വേട്ടക്കാരനായ ലൂക്കാസ് ഡൂഡ്‌ലി (28) യുടെ മാറിലേക്ക്. വെടിയേറ്റു വീണ ലൂക്കാസ് സംഭവസ്ഥലത്തു തന്നെ മരിച്ചതായി അധികൃതർ നവംബർ 30 തിങ്കളാഴ്ച വെളിപ്പെടുത്തി.
ബെൽ ട്രാമി കൗണ്ടിയിലുള്ള പപോസ്കിയിലാണ് സംഭവം. വെടിയേറ്റ ലൂക്കാസ് ഇരുളിൽ ആളുകളെ തിരിച്ചറിയാനു തകുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നില്ലെന്നും നവംബർ 5 നാണ് ലൂക്കാസിനെ ജയിലിൽ നിന്നും വിട്ടയച്ചതെന്നും അധികൃതർ പറഞ്ഞു. യാതൊരു ഫയർ arm ഉം ഉപയോഗിക്കരുതെന്ന കോർട്ട് ഉത്തരവും ലൂക്കാസിന് നൽകിയിരുന്നു.
വൃക്ഷങ്ങളുടെ ഇടയിൽ ഇളക്കം കണ്ടതിനെ തുടർന്ന് റെഡ് ബി റൈഫിളിൽ നിന്നും ഒരു റൗണ്ട് വെടിയുതിർത്തു. തുടർന്നുണ്ടായ നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ വെടിയേറ്റു വീണ്ടത് ലൂക്കാസാണെന്ന് മനസ്സിലായി. തുടർന്ന് പോലീസിനെ വിളിച്ചു. വിവരമറിഞ്ഞ് പോലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക ചികിൽസ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റെഡ് ബി പോലീസുമായി സഹകരിക്കുകയും വിശദീകരണം നൽകുകയും ചെയ്തു. റെഡ്ബിയുടെ പേരിൽ കേസ്സെടുക്കണമോ എന്ന തീരുമാനമായിട്ടില്ലെന്ന് ബെൻട്രാമി കൗണ്ടി ഷെറീഫ് ഓഫീസ് പറഞ്ഞു. മാനുകളെ വേട്ടയാടുന്ന സീസൺ ഈയിടെയാണ് അവസാനിച്ചതെന്നും ഓഫീസ് അറിയിച്ചു.
മാനെന്ന് തെറ്റിദ്ധരിച്ചു വേട്ടക്കാരൻ വെടിയുതിർത്തത് മറ്റൊരു വേട്ടക്കാരന്റെ മാറിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക