Image

ഫൈസര്‍ കൊവിഡ് വാക്‌സിനായി ഇന്ത്യക്കാര്‍ ബ്രിട്ടനിലേക്ക്; ത്രീനൈറ്റ് പാക്കേജുമായി ട്രാവല്‍ ഏജന്‍സികള്‍

Published on 03 December, 2020
ഫൈസര്‍ കൊവിഡ് വാക്‌സിനായി ഇന്ത്യക്കാര്‍ ബ്രിട്ടനിലേക്ക്; ത്രീനൈറ്റ് പാക്കേജുമായി ട്രാവല്‍ ഏജന്‍സികള്‍

ദില്ലി: ഫൈസര്‍ കൊറോണ വൈറസ് വാക്സിന് കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇനി വരുന്ന ദിവസങ്ങളില്‍ പൊതുജനങ്ങളില്‍ വാക്‌സിന്‍ കുത്തിവയ്ക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. 


അതേസമയം,കൊവിഡ് വാക്‌സിന്‍ കുത്തിവയ്ക്കാന്‍ ഇന്ത്യക്കാര്‍ യുകെയിലേക്ക് പോകാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി ഇന്ത്യക്കാര്‍ അന്വേഷിച്ചതായാണ് വിവരം.


95 ശതമാനം വരെ കൊറോണ രോഗം തടയാന്‍ ഈ വാക്സിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇതോടൊപ്പം ആദ്യം ആര്‍ക്കാണ് വാക്സിന്‍ നല്‍കേണ്ടത് എന്ന കാര്യത്തില്‍ മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരമായിരിക്കും വിതരണം ചെയ്യുക.


40 ദശലക്ഷം ഡോസ് ആണ്ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. 20 ദശലക്ഷം പേര്‍ക്ക് രണ്ടു ഡോസ് വീതമാണ് വിതരണം ചെയ്യുക. 10 മില്യണ്‍ ഡോസ് ഉടന്‍ ലഭ്യമാക്കും. അതിവേഗം എല്ലാ ജനങ്ങള്‍ക്കും കുത്തിവയ്പ്പ് നടത്താനാണ് ബ്രിട്ടന്റെ തീരുമാനം.  


ബ്രിട്ടനില്‍ ഫൈസര്‍ വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിക്കുന്നതോടെ ഇന്ത്യയില്‍ നിന്ന് അങ്ങോട്ടേക്ക് പറക്കാന്‍ ഇന്ത്യക്കാര്‍ അന്വേഷണം ആരംഭിച്ചുവെന്ന് ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു. എത്രയും വേഗത്തില്‍ യുകെയിലേക്ക് പറക്കാനുള്ള മാര്‍ഗങ്ങളാണ് ഇന്ത്യക്കാര്‍ തേടുന്നതെന്നാണ് വിവരം.


അടുത്ത ആഴ്ചയാണ് ബ്രിട്ടനില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാര്‍ക്ക് വേണ്ടി ത്രീ നൈറ്റ് പാക്കേജാണ് ഒരു ട്രാവല്‍ ഏജന്റ് തയ്യാറാക്കിയിരിക്കുന്നത്. 


അതേസമയം, ഇങ്ങനെ പോകുന്നവര്‍ക്ക് യുകെയില്‍ നിന്ന് വാക്‌സിന്‍ ലഭിക്കുമോ എന്ന  കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക