Image

അനൂപ് സത്യന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സംവൃത സുനിലും

Published on 03 December, 2020
അനൂപ് സത്യന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സംവൃത സുനിലും

മലയാളികളുടെ ഇഷ്ടനായികമാരില്‍ ഒരാള്‍ ആയിരുന്ന സംവൃത സുനില്‍ ചുരുങ്ങിയ കാലംകൊണ്ട് നിരവധി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച നടിയാണ് . 


വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് പിന്മാറിയ താരം ബിജു മേനോന്‍ ചിത്രം സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ വീണ്ടും എത്തി. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ സംവൃത അഭിനയിക്കും. ഇക്കാര്യം സംവൃത തന്നെയാണ് അറിയിച്ചത്.


വരനെ ആവശ്യമുണ്ട് എന്ന ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകന്‍ ആണ് അനൂപ്. അമേരിക്കയില്‍ നിന്നുതന്നെ സംവൃത സുനില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന രീതിയിലാണ് ചിത്രീകരണം ഒരുക്കുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിവാഹ ശേഷം ഭര്‍ത്താവ് അഖില്‍ ജയരാജിനൊപ്പം സംവൃത അമേരിക്കയില്‍ ആണ്. ഇവര്‍ക്ക് അഗസ്ത്യ അഖില്‍, രുദ്ര അഖില്‍ എന്നീ രണ്ട് മക്കളാണ് ഉള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക