Image

അബുദാബി ബിഗ് ലോട്ടറി നറുക്കെടുപ്പില്‍ മലയാളിക്ക് 12 മില്യണ്‍ ദിര്‍ഹം സമ്മാനം

Published on 03 December, 2020
അബുദാബി ബിഗ് ലോട്ടറി നറുക്കെടുപ്പില്‍ മലയാളിക്ക് 12 മില്യണ്‍ ദിര്‍ഹം സമ്മാനം


ദുബായ്: അബുദാബിയില്‍ വ്യാഴാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ദുബായ് ആസ്ഥാനമായുള്ള ഇന്ത്യന്‍ പ്രവാസി മലയാളിക്ക് 12 മില്യണ്‍ ദിര്‍ഹം സമ്മാനമായി ലഭിച്ചു. മെഡിക്കല്‍ ഉപകരണ വില്‍പ്പനക്കാരനായ ജോര്‍ജ് ജേക്കബി (51) നാണ് നവംബര്‍ 30 ന് വാങ്ങിയ 069402 ടിക്കറ്റിന് സമ്മാനം ലഭിച്ചത്.

ഇദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷമായി പതിവായി ഓണ്‍ലൈനില്‍ ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനിടെ ഭാഗ്യദേവത തന്നെ കടാക്ഷിച്ചതില്‍ താന്‍ കൃതാര്‍ഥനാണെന്ന് ദുബായില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ജോര്‍ജ് ജേക്കബ് പറഞ്ഞു.

സംഘാടകനായ റിച്ചാര്‍ഡ്, വിജയിയെ വിളിച്ചപ്പോള്‍ ജേക്കബ് കുടുംബത്തോടൊപ്പം യാത്രയിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക