Image

ട്രാന്‍സ്ജെന്‍ഡറാണെന്ന് വെളിപ്പെടുത്തി എലിയട്ട് പേജ്

Published on 03 December, 2020
 ട്രാന്‍സ്ജെന്‍ഡറാണെന്ന് വെളിപ്പെടുത്തി എലിയട്ട് പേജ്


താന്‍ ട്രാന്‍സ് ജന്‍ഡര്‍ ആണെന്ന വെളിപ്പെടുത്തലുമായി ഹോളീവുഡ് നടി എലിയട്ട് പേജ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് എലിയഡ് താന്‍ ട്രാന്‍സ് ജെന്‍ഡര്‍ ആണെന്ന വിവരം പങ്കുവെച്ചത്.  വെളിപ്പെടുത്തലിനു പിന്നാലെ എല്ലന്‍ പേജ് എന്നറിയപ്പെട്ടിരുന്ന താന്‍ എലിയട്ട് പേജ് എന്ന് നാമകരണം ചെയ്തതായും പറഞ്ഞിട്ടുണ്ട്.  2007ല്‍ പുറത്തിറങ്ങിയ ജൂണോ എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. 

ജീവിതത്തില്‍ തന്നെ സെഹായിച്ചവര്‍ക്കും പിന്‍തുണച്ചവര്‍ക്കും താരം നന്ദി പറയുന്നു. 'ഇവിടെ, ജീവിതത്തിന്റെ ഇങ്ങനെയൊരു സ്ഥലത്ത് എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഈ യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാ നല്ല വ്യക്തിത്വങ്ങള്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഒടുവില്‍ സ്വത്വത്തെ പിന്തുടരാന്‍ സാധിച്ചതില്‍ എനിക്കെത്രമാത്രം സന്തോഷമുണ്ടെന്നു പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. 

ട്രാന്‍സ് സമൂഹത്തിലെ ഒരുപാടുപേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഈ ലോകത്തെ കൂടുതല്‍ സ്നേഹമുള്ളതാക്കുന്നതിനായി നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്കും പകര്‍ന്നുതന്ന ധൈര്യത്തിനും അനുകമ്പക്കും നന്ദി. കൂടുതല്‍ സമത്വ സുന്ദരമായ ഒരു സമൂഹത്തിനുവേണ്ടി ഞാന്‍  കഴിയുന്നതൊക്കെ ചെയ്യും.'- എലിയഡ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍ ഇതാണ്.

2007ല്‍ പുറത്തിറങ്ങിയ 'ജുണോ'യിലൂടെയാണ് താരം ഹോളീവുഡില്‍ ശ്രദ്ധേയമാകുന്നത്. 2010ല്‍ പുറത്തിറങ്ങിയ സൈഫൈ ത്രില്ലര്‍ ഇന്‍സപ്ഷനില്‍ അടക്കം വേഷമിട്ട എലിയട്ട് നിലവില്‍ നെറ്റ്ഫ്ലിക്സിലെ സൂപ്പര്‍ ഹീറോ പരമ്പയായ അംബ്രല്ല അക്കാദമിയില്‍ അഭിനയിക്കുകയാണ്



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക