Image

ഗൗതം കാര്‍ത്തിക്കിന്റെ മൊബൈല്‍ തട്ടിയെടുത്തതായി പരാതി

Published on 03 December, 2020
ഗൗതം കാര്‍ത്തിക്കിന്റെ മൊബൈല്‍ തട്ടിയെടുത്തതായി പരാതി

സൈക്കിള്‍ യാത്രക്കിടെ മൊബൈല്‍ തട്ടിയെടുത്തായി തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കിന്റെ പരാതി. ആല്‍വാര്‍ പേട്ടിലെ ടിടികെ റോഡില്‍ വെച്ച് ബുധനാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. സൈക്കിളിന്‍രെ ഹാന്‍ഡില്‍ ബാറില്‍ ഫോണ്‍ ഘടിപ്പിച്ച് യാത്ര ചെയ്യുകയായിരുന്നു നടന്‍. ബൈക്കില്‍ എത്തിയ രണ്ടം ഗ സംഘം മൊബൈല്‍ തട്ടിയെടുക്കുകയായിരുന്നു.

അല്‍വാര്‍പേട്ട് പോലീസ് സ്റ്റേഷനില്‍ നടന്‍ പരാതി നല്‍കി.  സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. നഗരത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്. 

നടന്‍ കാര്‍ത്തികിന്റെ മകനാണ് ഗൗതം കാര്‍ത്തിക്.  മണിരത്നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതം അരങ്ങേറ്റം കുറിച്ചത്. ദേവരാട്ടം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക