Image

'വായു സഞ്ചാരം കുറഞ്ഞ മുറിയില്‍ മുഖാവരണം ധരിക്കണം; വ്യായാമം ചെയ്യുമ്പോള്‍ വേണ്ട'

Published on 03 December, 2020
'വായു സഞ്ചാരം കുറഞ്ഞ മുറിയില്‍ മുഖാവരണം ധരിക്കണം; വ്യായാമം ചെയ്യുമ്പോള്‍ വേണ്ട'

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനം തടയാന്‍ മുഖാവരണം ഉപയോഗിക്കുന്നതിനായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പുതിയ മര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളില്‍ മുഖാവരണം ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ നിര്‍ദേശം.

വായു സഞ്ചാരം വളരെ കുറഞ്ഞ എയര്‍ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളില്‍ അണുബാധയുണ്ടാക്കാനും സാധിക്കും. അതിനാല്‍ മുറികളിലും പ്രത്യേകിച്ച് പൊതുഇടങ്ങളിലെ മുറികളില്‍ മാസ്‌ക് ധരിക്കണമെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ നിര്‍ദേശം. സെന്‍ട്രല്‍ എയര്‍ കണ്ടീഷനിലൂടെ വൈറസ് പടരുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജിമ്മുകളില്‍ വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ലെന്നും നിര്‍ദേശമുണ്ട്. അതേസമയം മതിയായ വായു സഞ്ചാരവും കൃത്യമായ സാമൂഹിക അകലവും ഉറപ്പുവരുത്തണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് വ്യക്തികളുടെ ആരോഗ്യത്തിന് ദോഷമല്ലെന്ന് നിരവധി 
ഗവേഷകര്‍ നേരത്ത അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് നേര്‍വിപരീതമാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ നിര്‍ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക