Image

കങ്കണ റണൗട്ട് പ്രതിനിധീകരിക്കുനന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് വാമിഖ ഗാബി

ആശ എസ്. പണിക്കര്‍ Published on 04 December, 2020
  കങ്കണ റണൗട്ട് പ്രതിനിധീകരിക്കുനന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് വാമിഖ ഗാബി
നടി ബോളിവുഡ് താരം കങ്കണ റണൗട്ട് പ്രതിനിധീകരിക്കുനന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് ഗോദ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വന്ന പഞ്ചാബി സുന്ദരി വാമിഖ ഗാബി. ഒരിക്കല്‍ കങ്കണയുടെ ആരാധികയായിരുന്നതില്‍ ലജ്ജിക്കുന്നുവെന്നും താരം വെളിപ്പെടുത്തി. ഷഹീന്‍ബാദ് ദാദി എന്നറിയപ്പെടുന്ന മൊഹീന്ദര്‍ കൗറിനെ അപഹസിച്ചു കൊണ്ട് കങ്കണ ചെയ്ത ട്വീറ്റ് പങ്കു വച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. വെറുപ്പു മാത്രം നിറഞ്ഞ സ്ത്രീയായി കങ്കണ മാറിയതില്‍ ഏറെ ദുഖിപ്പിക്കുന്നുവെന്നും താരം പറയുന്നു. 
വാമിഖയുടെ കുറിപ്പ് വായിക്കാം:- ''ഒരിക്കല്‍ ഇവരുടെ ആരാധികയായിരുന്നു ഞാന്‍. എന്നാല്‍ ഞാനിവരെ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോര്‍ത്ത് ഇപ്പോള്‍ ലജ്ജിക്കുന്നു. ഹിന്ദുവായിരിക്കുക എന്നതിന്റെ അര്‍ത്ഥം തന്നെ സ്‌നേഹമായിരിക്കുക എന്നതാണ്. ഒരു പക്ഷേ രാവണന്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ മനുഷ്യര്‍ ഇങ്ങനെയൊക്കെ മാറിപ്പോകുമായിരിക്കും. വെറുപ്പു മാത്രം നിറഞ്ഞ സ്ത്രീയായി താങ്കള്‍ മാറിപ്പോയത് എന്നെ ഏറെ ദു:ഖിപ്പിക്കുന്നു. വാമിഖയുടെ പരസ്യ പ്രതികരണത്തിനു പിന്നാലെ ട്വിറ്ററില്‍ കങ്കണ വാമിഖയെ ബ്‌ളോക്ക് ചെയ്തു. ഇക്കാര്യവും വാമിഖ ട്വിറ്ററില്‍ പങ്കു വച്ചു. കങ്കണ തന്നെ ബ്‌ളോക്ക് ചെയ്തതില്‍ സന്തോഷമുണ്ടെന്നാണ് വാമിഖ ട്വിറ്ററിലൂടെ അറിയിച്ചത്. നിലപാടുകളോട് വിയോജിപ്പുള്ള സ്ത്രീകള്‍ക്ക് കങ്കണ നല്‍കുന്ന തരംതാണ മറുപടികളിലേക്ക് പോകാതെ തന്നെ ബ്‌ളോക്ക് ചെയ്തതില്‍ സന്തോഷിക്കുന്നുവെന്നാണ് താരം ആരാധകരോട് ട്വിറ്ററിലൂടെ പറഞ്ഞത്. വെറുപ്പു മാറി മനസില്‍ സന്തോഷം നിറയട്ടെയെന്ന് വാമിഖ ആശംസിച്ചു. 

ഷഹീന്‍ബാഗ് സമരത്തിന്റെ മുഖമായി തീര്‍ന്ന മൊഹീന്ദര്‍ കൗറിന് നിരവധി അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ദാദിയുടെ  സമരവീര്യത്തിന് ആദരമര്‍പ്പിച്ചു കൊണ്ടായിരുന്നു ലോകമാധ്യമങ്ങള്‍ പോലും അവരെ കുറിച്ചെഴുതിയത്. എന്നാല്‍ നൂറു രൂപയും ഭക്ഷണവും നല്‍കുകയാണെങ്കി#ല്‍ ഈ ദാദി ഏതു സമരത്തിനും പോകുമെന്നായിരുന്നു കങ്കണ അവരെ കുറിച്ചെഴുതിയത്. 


                  പ്രേക്ഷകര്‍ തന്നെ മേക്കപ്പില്ലാതെ കണ്ടാല്‍ മതിയെന്ന് കനിഹ

മേക്കപ്പില്ലാതെ പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ മടിക്കുന്നവരാണ് പൊതുവേ താരങ്ങള്‍. പ്രത്യേകിച്ച് നടിമാര്‍. എന്നാല്‍ കനിഹ അതിന് ഒരപവാദമാണ്. മേക്കപ്പില്ലാതെ പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ ഒരു മടിയുമില്ലാത്ത നടിയാണ് കനിഹ. ഇപ്പോഴിതാ വീണ്ടും അത്തരം ചിത്രങ്ങളുമായി എത്തുകയാണ് താരം. പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ മേക്കപ്പോ, ഡിസൈനര്‍ വേഷങ്ങളോ തനിക്കാവശ്യമില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് താരം. എന്തുകൊണ്ട് ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു എന്ന നിരന്തരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയാണ് ഈ ചിത്രങ്ങളെന്ന് കനിഹ പറയുന്നു. 

താന്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണോ അങ്ങനെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് തനിഹ ഇതിനു മറുപടിയായി പറയുന്നത്. എല്ലാ കുറവുകളുമുള്ള തന്നെ അംഗീകരിച്ചുകൊണ്ടു സ്വയം മുന്നോട്ട് പോകുന്ന വ്യക്തിത്വമാണ് തന്റേതെന്നും അങ്ങനെ തന്നെയാകണം മറ്റുള്ളവരുമെന്നും താരം കുറിച്ചു. തന്റേതല്ലാത്ത ഒരു മുഖം കാണിക്കുന്നതെന്തിനെന്നാണ് താരം ചോദിക്കുന്നത്. യഥാര്‍ത്ഥ മുഖം കണ്ട് , അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നുണ്ടെങ്കില്‍ അതാണ് തനിക്ക് സന്തോഷം തരുന്ന കാര്യമെന്നും കനിഹ പറഞ്ഞു. 

  കങ്കണ റണൗട്ട് പ്രതിനിധീകരിക്കുനന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് വാമിഖ ഗാബി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക