Image

കോവിഡ് യു എസ്സിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ

പി.പി.ചെറിയാൻ Published on 04 December, 2020
കോവിഡ് യു എസ്സിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ
വാഷിംഗ്ടൺ ഡി.സി :- അമേരിക്കയിൽ കോവിഡ് 19 രോഗികളുടെ എണ്ണം നവംബർ 3 വ്യാഴാഴ്ച ലഭിച്ച റിപോർട്ടനുസരിച്ചു 14 മില്യൺ (140 ലക്ഷം) കവിഞ്ഞു. മരണം 274000 .
പ്രസിഡന്റായി തിരഞ്ഞെടുത്താൽ ആദ്യം അമേരിക്കൻ ജനതയോട് അഭ്യർത്ഥിക്കുക; അടുത്ത 100 ദിവസത്തേക്ക് നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്നതായിരിക്കുമെന്ന് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിൽ നിയുക്ത പ്രസിഡന്റ് ജൊ ബൈഡൻ പറഞ്ഞു. മാസ്കിനെ ഒരിക്കലും രാഷ്ട്രീയവൽക്കരിക്കരുതെന്നും ബൈഡൻ അഭ്യർത്ഥിച്ചു.
കോവിഡ് അമേരിക്കയിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം ആദ്യമായി ബുധനാഴ്ചയും വ്യാഴാഴ്ചയും 3000 പേർ വീതമാണ് മരണപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 3157 പേർ മരിച്ചുവെങ്കിൽ കോവിഡ് 19 രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വ്യാഴാഴ്ച റിക്കാർഡ് വർദ്ധനവായിരുന്നു. (100,000)
അമേരിക്കയിൽ ഫെബ്രുവരിയോടെ 450 1000 പേർ മരിക്കുമെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ ഡയറക്ടർ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഡിസംബർ ,ജനുവരി, ഫെബ്രുവരി മാസങ്ങൾ വളരെ ഗുരുതരമായിരിക്കുമെന്നും അറിയിപ്പിൽ തുടരുന്നു. ജോൺ ഹോപ്പ്കിൻസ് യൂണിവേഴ്സിറ്റി മാറ്റാ അനുസരിച്ച് ആഗോള തലത്തിൽ 64.9 മില്യൺ കേസും 1.5 മില്യൺ മരണവും നടന്നിട്ടുണ്ട്.
കോവിഡ് യു എസ്സിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻകോവിഡ് യു എസ്സിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക