Image

സ്വപ്നയുടെ നിയമനം; പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ വിലക്കിയ സര്‍ക്കാര്‍ നടപടിക്ക് ഇടക്കാല സ്റ്റേ

Published on 04 December, 2020
സ്വപ്നയുടെ നിയമനം; പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ വിലക്കിയ സര്‍ക്കാര്‍ നടപടിക്ക് ഇടക്കാല സ്റ്റേ
കൊച്ചി: ‌സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിനു കീഴില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും കണ്‍സള്‍ട്ടന്‍സി സ്ഥാപനമായിവിലക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വിലക്കേര്‍പ്പെടുത്തിയതെന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക്‌ പദ്ധതിയില്‍ നിയമിച്ചത് ആയിരുന്നു. സ്വപ്നയുടെ നിയമനം വിവാദമായതോടെ കമ്ബനിക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. 

ഇതിനെത്തുടര്‍ന്നാണ് ഇക്കാര്യം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിതല സമിതിയെ സര്‍ക്കാര്‍ നിയമിച്ചത്. ക്രിമിനല്‍ പശ്ചാത്തലവും വ്യാജ ബിരുദമുള്ള സ്വപ്നയെ നിയമിച്ച പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് വിലക്ക് ഏര്‍പ്പെടുത്തണമെന്നതായിരുന്നു സമതിയുടെ ശുപാര്‍ശ. എന്നാല്‍ ശുപാര്‍ശ ലഭിച്ച്‌ അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്‌.

സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കെ ഫോണ്‍ പദ്ധതിയുമായുള്ള പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന്റെ കണ്‍സല്‍ട്ടന്‍സി കരാര്‍ അവസാനിച്ച സാഹചര്യത്തില്‍ ഇത് നീട്ടി നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്.

വിവാദമായതിനെ തുടര്‍ന്ന് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്നും പിഡബ്യൂസിയെ ഒഴിവാക്കിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക