Image

വരുണ്‍ ധവാന് കൊവിഡ്

Published on 04 December, 2020
വരുണ്‍ ധവാന് കൊവിഡ്

ബോളിവുഡ് താരം വരുണ്‍ ധവാന് കൊവിഡ് സ്ഥിരീകരിച്ചു. രാജ് മെഹ്ത്തയുടെ 'ജഗ് ജഗ് ജീയോ' എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ഇപ്പോള്‍ വരുണ്‍ ഉണ്ടായിരുന്നത്. ചിത്രത്തില്‍ വരുണ്‍ ധവാനൊപ്പം അനില്‍ കപൂര്‍, നീതു കപൂര്‍, കിയാര അദ്വാനി എന്നിവരും പ്രധാന വേഷത്തിലെടുതുന്നുണ്ടായിരുന്നു. 


വരുണിനൊപ്പം നീതു കപൂറിനും, സംവിധായകന്‍ അനില്‍ മെഹ്ത്തക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അനില്‍ കപൂര്‍, കിയാര അദ്വാനി എന്നിവരുടെ പരിശോധന ഫലം നെഗറ്റീവാണ്.

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവെക്കുകയുണ്ടായി. 


നവംബറില്‍ ഷൂട്ടിങ്ങിന് മുമ്ബ് സിനിമയിലെ എല്ലാവരും പരിശോധന നടത്തിയെന്നും, ഫലം നെഗറ്റീവാണെന്നും നീതു കപൂര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിനും കൊവിഡ് ബാധിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക