Image

ശോശാമ്മ ഇട്ടി (87) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

Published on 04 December, 2020
ശോശാമ്മ ഇട്ടി (87) ന്യൂജേഴ്‌സിയില്‍ നിര്യാതയായി
സീഡര്‍ഗ്രോവ് (ന്യൂജേഴ്‌സി):  കോട്ടയം പള്ളം വലിയ പ്ലാത്തറ  നിര്യാതനായ ജോർജ് ഇട്ടിയുടെ ഭാര്യ ദേവലോകം പാറക്കൽ ശോശാമ്മ ഇട്ടി (87) നിര്യാതയായി. 

കോട്ടയം പാറയ്ക്കല്‍ പരേതരായ പി.ഐ. ഇട്ടിച്ചെറിയയുടേയും, പി.ഐ ഏലിയാമ്മയുടേയും പുത്രിയാണ്  

ജോര്‍ജ് ഇട്ടിയോടൊപ്പം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സ്ഥാപിക്കുന്നതിന് മുൻ കൈ എടുത്തു.  ഇടവകയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഇക്കഴിഞ്ഞ ദിവസം വരേയും സജീവമായിരുന്നു സണ്‍ഡേ സ്കൂള്‍ പ്രസ്ഥാനത്തിന്റെ ആദ്യ പ്രിന്‍സിപ്പല്‍ ആയിരുന്നു. 

അന്നാ ഇട്ടി, ആലീസ് ഇട്ടി എന്നിവരാണ് മക്കള്‍. മറിയാമ്മ ചാക്കോ, പി.ഐ ഇട്ടി ഐപ്പ് എന്നിവര്‍ സഹോദരങ്ങള്‍. പരേതരായ പി.ഐ സ്കറിയ, പി.ഐ തോമസ്, പി.ഐ. ജോര്‍ജ്, പി.ഐ ജേക്കബ്, ഏലിയാമ്മ ജോണ്‍ എന്നിവരാണ് ഭര്‍തൃസഹോദരങ്ങള്‍. 

1969-ല്‍ അമേരിക്കയില്‍ എത്തി. ഇന്‍ഡ്യയില്‍ ഇ.ടി.സി.എം ആശുപത്രി, ബ്രദറന്‍ മിഷന്‍ ഹോസ്പിറ്റല്‍ നഴ്‌സിംഗ് സൂപ്രണ്ട്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മുംബൈയിലെ നഴ്‌സിംഗ് ആന്‍ഡ് പീഡിയാട്രിക്‌സില്‍ നഴ്‌സിംഗ് ട്യൂട്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ന്യു ജേഴ്‌സിയിൽ  ന്യൂവാര്‍ക്ക് സെന്റ് മൈക്കിള്‍സ് ആശുപത്രിയില്‍ ആര്‍.എന്‍ ആയി സേവനം അനുഷ്ഠിച്ചശേഷം ന്യൂവാര്‍ക്കിലെ പബ്ലിക് സ്കൂള്‍ സിസ്റ്റത്തില്‍ സ്കൂള്‍ നഴ്‌സ്  ആയും പ്രവർത്തിച്ചു. 

വേയ്ക് സര്‍വീസ് വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 8 വരെ ഷൂക്‌സ് ഗ്രോവ് ഫ്യൂണറല്‍ ഹോമില്‍ (486 പൊമ്പ്ടൺ അവന്യു , സീഡർ  ഗ്രൂവ്). 

സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 മുതല്‍ സെയിന്റ്സ്  സിറിള്‍ ആന്‍ഡ് മെറ്റോസിജ് മാസിഡോണിയന്‍ പള്ളിയില്‍ (1050 Pompton Ave, Cedar Groove) തുടര്‍ന്ന് സംസ്കാരം ഈസ്റ് ഹാനോവറിലെ ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ (225 Ridgedale Ave, East Hanover). 

ശോശാമ്മ ഇട്ടിയുടെ സ്മരണാര്‍ത്ഥം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലും (50 Flanders Bartley Road, Mount Olive, NJ 07836) മെമ്മോറിയല്‍ സമര്‍പ്പിക്കാവുന്നതാണ്. 

Live Streaming Link:
 
https://vimeo.com/event/521838?fbclid=IwAR24BVqP4hUnfPJWpvAXtrj2quWPvjTEWUWnDwFNMXx8iCG15Hsi8iFj8H4

ശോശാമ്മ ഇട്ടി (87) ന്യൂജേഴ്‌സിയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക