24 മണിക്കൂറില്‍ വൈറസിനെ തടയുന്ന മറ്റൊരു ആന്റിവൈറല്‍ മരുന്ന് കണ്ടെത്തി
Health
07-Dec-2020
Health
07-Dec-2020

MK-4482/EIDD-2801 അഥവാ മൊള്‍നുപിറവിര്‍ എന്ന ആന്റിവൈറല്‍ മരുന്നിന് 24 മണിക്കൂറിനുള്ളില്‍ വൈറസ് വ്യാപനം അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് പഠനം. ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
വായിലൂടെ കഴിക്കാവുന്ന ഈ മരുന്നിന് മൂന്നു ഗുണങ്ങളുണ്ട്. ഒന്ന് കോവിഡ് രോഗം മൂര്‍ച്ഛിക്കുന്നത് തടയും. രണ്ട് രോഗവ്യാപന കാലയളവ് കുറയ്ക്കുക വഴി രോഗി ഐസൊലേഷനില്‍ അധികം കിടക്കേണ്ടി വരില്ല എന്ന് ഉറപ്പാക്കും. മൂന്ന്, പ്രാദേശികമായ രോഗപകര്‍ച്ചയെ അതിവേഗം തടയാന്‍ സാധിക്കും.

വെള്ളക്കീരിയിലാണ് ഗവേഷകര്‍ ഈ മരുന്ന് പരീക്ഷണം നടത്തിയത്. ഇതിനായി ആദ്യം കീരിയില്‍ സാര്‍സ് കോവ്2 വൈറസ് ബാധയുണ്ടാക്കി. അവയുടെ മൂക്കില്‍ നിന്നും വൈറസ് പ്രസരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ MK-4482/EIDD-2801 മരുന്ന് ഉപയോഗിച്ച് ചികിത്സ തുടങ്ങി. ചികിത്സ നല്‍കിയ കീരികളെ കോവിഡ് ബാധയേല്‍ക്കാത്ത കീരികളുമായി ഇടകലരാന്‍ അനുവദിച്ചു. എന്നാല്‍ ഇവയ്ക്കൊന്നിലേക്കും രോഗം പടര്‍ന്നില്ല.
ഇത് മനുഷ്യരില്‍ വിജയിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വൈറസിന്റെ രോഗവ്യാപന ശേഷി നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മരുന്നിന്റെ ഫലപ്രാപ്തി നിര്‍ണയിക്കാനുള്ള പരീക്ഷണങ്ങള്‍ രണ്ടും മൂന്നും ഘട്ടങ്ങളിലാണെന്നും ഗവേഷകര്‍ അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments