കടൽ ചിന്തകൾ (ബിന്ദു ടിജി )
SAHITHYAM
06-Jan-2021
SAHITHYAM
06-Jan-2021

1. കടലെന്നെ കൈവിട്ടു
എന്നോർത്തു
വിതുമ്പി തേങ്ങുമ്പോൾ
ഒരു സ്വപ്നത്തിര വന്നെന്റെ
എന്നോർത്തു
വിതുമ്പി തേങ്ങുമ്പോൾ
ഒരു സ്വപ്നത്തിര വന്നെന്റെ
കാൽ തൊട്ടു നനച്ചോടുന്നു .
2. നിന്റെ ശബ്‌ദം
ശംഖിൽ ഒളിപ്പിച്ചു
സൗന്ദര്യം മുത്തിൽ
പ്രണയവും വിരഹവും
തീരത്തിന്
3. നിത്യം പുറം കടലി ലേക്കൊരു പോക്കാണ്
വലിയ മൽസ്യത്തെ തേടി
ഉള്ളിലൊരു സമുദ്രം തന്നെ
വലയിൽ പിടയുന്നതറിയാതെ .
4. നീയൊരു മൺ തരിയായെന്നെ
ഞെരുക്കുന്നു
മുത്തായ് മാറുമെന്ന് ധ്യാനിച്ച്
ഞാൻ പുകയുന്നു .
5. കടലിനു മീതെ നിന്റെ
പാദസ്പർശം കാത്ത് കാത്ത് ... ഞാൻ
6. കടൽ കണ്ട് മോഹിച്ചുള്ള
എത്രയെത്ര എടുത്തു ചാട്ടങ്ങൾ
അപ്പോഴൊക്കെ ഭാഗ്യത്തിര തോളിലേറ്റി
കരയിലേക്ക് ഒരൊറ്റയേറ് ...
അല്ലായിരുന്നെങ്കിൽ !!!
6. കുന്നുണ്ട് ...സമതലമുണ്ട് ...താഴ്‌വാരമുണ്ട് ...
ആഴക്കടലും ... സംശയിക്കേണ്ട അവളാണത്
7. സിംഹ സ്വപ്നങ്ങളിൽ കൂറ്റൻ തിമിംഗല വുമായി
ഒരു കിഴവൻ ഇവിടെ വിശ്രമിക്കുന്നു

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments