Image

സമ്ബൂര്‍ണ കടലാസ് രഹിത ബജറ്റ് അവതരിപ്പിയ്ക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Published on 13 January, 2021
സമ്ബൂര്‍ണ കടലാസ് രഹിത ബജറ്റ് അവതരിപ്പിയ്ക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന് ശേഷം ബജറ്റ് രേഖകള്‍ അച്ചടിയ്ക്കാത്ത സമ്ബൂര്‍ണ കടലാസ് രഹിത ബജറ്റ് അവതരിപ്പിയ്ക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.


 കൊവിഡ് പശ്ചാത്തലത്തില്‍ പ്രിന്റിങ് പ്രസില്‍ 100 പേരെങ്കിലും സമയം ചെലവഴിയ്ക്കുന്നത് ഒഴിവാക്കാന്‍ സ്വീകരിച്ച പുതിയ മാര്‍ഗത്തില്‍ എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ബജറ്റ് സോഫ്റ്റ് കോപ്പി ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂര്‍ത്തീകരിക്കും. പാര്‍ലമെന്റിന്റെ ഇരു സഭകളില്‍ നിന്നും ഇതിന് സര്‍ക്കാരിന് അനുമതി ലഭിച്ചിട്ടുണ്ട്.


എല്ലാത്തവണയും എന്നതു പോലെ ഇത്തവണയും നികുതി ഇളവുകളിലേയ്ക്ക് മദ്ധ്യവര്‍ഗക്കാരും ഇടത്തരക്കാരും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത് ആദായ നികുതി റിട്ടേണ്‍ പയല്‍ ചെയ്യേണ്ട പരിധി രണ്ടര ലക്ഷം രൂപയില്‍ നിന്ന് ഉയര്‍ത്തിയേക്കാനും ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക