കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക ഗ്രേറ്റ് ലേക്ക്‌സ് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം 2021 ജനുവരി 15 ന്
AMERICA
13-Jan-2021
AMERICA
13-Jan-2021

ഫീനിക്‌സ്: കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക 2021 ഡിസംബറില്‍ അരിസോണയില്‍ സംഘടിപ്പിക്കുന്ന കെ എച്ച് എന്‍ എ) യുടെ 11 മത് ഗ്ലോബല്‍ കണ്‍വെന്‍ഷന് മുന്നോടിയായി ഗ്രേറ്റ് ലേക്ക്‌സ് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം 2021 ജനുവരി 15 രാത്രി 7ന് EST.
ശ്രീ രാജേഷ് നായര്‍ , ശ്രീ സുരേന്ദ്രന്‍ നായര്‍ , ശ്രി രാജേഷ് കുട്ടി തുടങ്ങിയ കെ. എച്ച്. എന്‍. എ സാരഥികള്‍ ആണ് ഈ പരിപാടി നയിക്കുന്നത് .കെ. എച്ച്. എന്‍. എ പ്രസിഡന്റ് സതീഷ് അമ്പാടിയാണ് പരിപാടിയുടെ മുഖ്യ അതിഥി. അമേരിക്കയും കാനഡയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് ആത്മീയ -ആധ്യാത്മിക പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും . ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടാന്‍ നൃത്ത സംഗീത കലാ പരിപാടികള്‍ വിര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കും.
.jpg)
കോഴിക്കോട് ഡോ.പ്രശാന്ത് വര്‍മ്മ നയിക്കുന്ന മാനസജപലഹരി ഭജനോത്സവത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്.
കുമാര കേരളവര്‍മ്മയുടെ പരമ്പരയില്‍പ്പെട്ട തിരുവണ്ണൂര്‍ കോവിലകത്ത് രാമവര്‍മ്മ രാജയുടേയും പദ്മവല്ലിയുടെയും മകനായി ജനിച്ച പ്രശാന്ത് വര്‍മ്മ ഏഴാം വയസ്സുമുതല്‍ തൃശ്ശിനാപ്പള്ളി സ്വദേശി നാരയണസ്വാമി ഭാഗവതരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. ആയിരക്കണക്കിനു വേദികളില്‍ നാമ സങ്കീര്‍ത്തനം നടത്തി. ദേവരാജന്‍ മാഷിന്റെ കീഴില്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ ക്വയറില്‍ പ്രധാനിയായിരുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ കീഴിലും ക്വയറില്‍ പാടിയിട്ടുണ്ട്.
സൂം മീറ്റിംഗ് ഐ.ഡി 89564005886
പാസ്‌കോഡ് khna
പ്രോഗ്രാം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജേഷ് നായര്‍ 248-346-5135
സുരേന്ദ്രന്‍ നായര്‍ 248-525-2351
രാജ് നമ്പ്യാര്‍ 416-543-2830
പ്രകാശ് നമ്പൂതിരി 937-367-1083
ജയ്മുരളീ നായര്‍ 734-548-0819

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments