Image

നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു, അക്രമത്തിലും കലാപത്തിലുമല്ല: ട്രംപ്

പി.പി.ചെറിയാൻ Published on 13 January, 2021
നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു, അക്രമത്തിലും കലാപത്തിലുമല്ല: ട്രംപ്
ടെക്സസ് ∙ അക്രമ പ്രവർത്തനങ്ങളിലോ, കലാപത്തിലോ, ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും, നീതിന്യായ വ്യവസ്ഥയിലാണ് വിശ്വസിക്കുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. തിരഞ്ഞെടുപ്പു പരാജയത്തിനുശേഷം ആദ്യമായി ടെക്സസ് സന്ദർശനത്തിനെത്തിയ ട്രംപ് മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
സൗത്ത് ടെക്സസ് – മെക്സിക്കൊ അതിർത്തിയിൽ പണിതുയർത്തിയ മതിലിന്റെ പുരോഗതി കാണാനെത്തിയതാണ് ട്രംപ്. അതിർത്തിയിലൂടെ നുഴഞ്ഞു കയറിയ മില്യൻ കണക്കിന് പേർ അമേരിക്കൻ പൗരന്മാരുടെ ജീവന് ഭീഷിണിയുയർത്തുന്നത് തടയുക എന്ന സുപ്രധാന തീരുമാനം നടപ്പാക്കുവാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ നാലുവർഷം ഇമിഗ്രേഷൻ പോളസി കർശനമാക്കിയതിനെ  മാറ്റി മറിക്കുവാൻ ബൈഡൻ ശ്രമിച്ചാൽ അപകടത്തിലാകുന്നത് രാജ്യത്തിന്റെ സുരക്ഷയായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഭരണം അവസാനിക്കുന്നതിന് ഏതാനും ദിവസം ബാക്കി നിൽക്കെ ജനുവരി 6 നുണ്ടായ സംഭവങ്ങളുടെ പേരിൽ തന്നെ കുറ്റപ്പെടുത്തുന്നതിനും, ഭരണത്തിൽ നിന്നും പുറത്താക്കുന്നതിനും ഡമോക്രാറ്റുകൾ ശ്രമിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ പൗരന്മാരുടെ തൊഴിൽ തട്ടിയെടുക്കുന്നതിന് അനധികൃത കുടിയേറ്റക്കാർ ശ്രമിക്കുന്നത് തടയുക മൂലം അമേരിക്കൻ നികുതിദായകരുടെ ബില്യൻ കണക്കിനു ഡോളർ മിച്ചം വയ്ക്കാൻ കഴിഞ്ഞതായും  ട്രംപ് പറഞ്ഞു.
നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു, അക്രമത്തിലും കലാപത്തിലുമല്ല: ട്രംപ്
Join WhatsApp News
George M. moolakkattil 2021-01-13 10:35:08
നീതി ന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ട്രംപ് ഏതാണ്? ഇത് പുതിയതായി സൃഷിട്ടിച്ചതോ? അതോ ഞങ്ങൾ അറിയാത്ത ട്രംപ് വേറെ ഉണ്ടോ? കൂപ മണ്ഡുക മലയാളികൾ ഇന്നും ട്രംപിന്റ്റെ പുറകെ തന്നെ. കാപ്പിറ്റോൾ അടിച്ചു തകർത്ത ട്രമ്പൻമാരുടെ അടുത്ത ടാർഗറ്റ് ട്രമ്പൻ മലയാളികളുടെ ഗ്യാസ് സ്റ്റേഷൻ അല്ലെന്നു ആർ അറിവു.
J K thara 2021-01-13 14:18:42
കോടതിയെയും കോടതി വിധികളെയും (60 + ഇലെക്ഷൻ ലോ സ്യൂട്ട്) അംഗീകരിക്കാത്തവർ ജഡ്ജിമാരെ നിയമിച്ചതു ഒരു വലിയ ഭരണ നേട്ടമായി പറയുന്നു, സ്വന്തം ഉദ്യാഗസ്ഥരേയും വിശ്വാസം ഇല്ലാത്ത ഇവർ ലോ ആൻഡ് ഓർഡറിനെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നു. നിയമവ്യവസ്ഥായിൽ വിശ്വാസമില്ലാത്ത ഇവർ ഈ രാജ്യത്തു എങ്ങനെയാണു ജീവിക്കുന്നതു. ടാസ്ത് റിട്ടേൺ കാര്യത്തിൽ ഇവർ കോടതി വിധിക്കായി കാത്തിരിക്കുന്നു.
Mathew 2021-01-13 15:25:03
മാമന് പറ്റിയ അന്തരാവൻ Ali Abdul Razaq Akbar aka Ali Alexander (leader of the Stop The Steal movement) (1) He previously lived in various parts of the U.S. including Lynchburg, Virginia, in Baton Rouge, Louisiana and in Fort Worth, Texas. (2) He is a Southern Baptist. (3) In November 2006, he repeatedly stole household items from a woman’s home in Fort Worth. In December 2006, he broke into a man’s van, stole his debit card and tried to use it to withdraw $400. In 2007, he became a member of the John McCain campaign. On August 18, 2007, he was arrested in Fort Worth and was charged with two felony charges namely credit card or debit card abuse and burglary of a vehicle. (4) In 2008, he worked at the Republican Convention. (5) In April 2008, he pleaded guilty to the credit card or debit card fraud and was sentenced to four years probation and restitution of the stolen money worth $400. His probation ended in May 2012. (5) In 2012, he joined the National Bloggers Club, which originally referred to itself as a 501(c)3 organization but changed it to a nonprofit after an Internal Revenue Service (IRS) agent revealed that it had not filed the proper paperwork to be considered a legitimate 501(c)3. He went on to become the group’s president. (6) In 2011, he started working at Vice and Victory. (a) He went on to become its chief executive officer. His life was discussed in Bill Schmalfeldt’s book “Vice and Vice: With the Emphasis on the Former,” which was published on November 17, 2012. (e) From 2016 to 2017, he worked at Rabble. In 2016, he wrote on Facebook, “I think he (Donald Trump) destroyed my party, and I hate the campaign he’s running. But I’ll gladly choose him over Hillary Clinton and the violent leftist mob.” (a) In 2017, he was a member of the Christian Right group Council for National Policy (CNP). (f) He is a publisher at Cultture. (a) In June 2019, he went to Minneapolis along with Laura Loomer and Jacob Wohl to film a documentary film titled “Importing Ilhan,” which was their attempt to prove that Ilhan Omar had married her brother. (g) In the same month, he tweeted that Kamala Harris was not “an American Black” because she was Jamaican-Indian, which was retweeted by Donald Trump Jr. (h) He is the leader of the Stop The Steal movement, which protested against the transition of the U.S. presidency from Trump to Joe Biden. (i) After the riot in the U.S. Capitol building in Washington, D.C., USA on January 6, 2021, he was banned from Twitter, PayPal and Venmo. (i) He claimed that Arizona representatives worked with him to plan rallies for Trump rallies, one of which ended with an attack on the U.S. Capitol. (j)
Mathew 2021-01-13 15:40:37
I disown my support to Trump. He is monster and worst than me. He has some of my characteristics and that is Why supported him. I have lied many times in life and cheated my wife . I found a brother in Trump and voted for him but not anymore. I am born again and love Jesus.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക