Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ വാഷിംഗ്ടണ്‍ ഡിസി പ്രോവിന്‍സ് ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷിച്ചു

Published on 13 January, 2021
വേള്‍ഡ് മലയാളി കൗണ്‍സില്‍ വാഷിംഗ്ടണ്‍ ഡിസി പ്രോവിന്‍സ് ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷിച്ചു
വേൾഡ് മലയാളി കൗൺസിൽ വാഷിംഗ്ടൺ ഡിസി പ്രൊവിൻസ്  ക്രിസ്മസ്, ന്യൂ ഇയർ ആഘോഷിച്ചു

അമേരിക്കൻ റീജിയൻ വേൾഡ് മലയാളി കൗൺസിൽ വാഷിംഗ്ടൺ ഡിസി പ്രൊവിൻസ് ക്രിസ്തുമസ് ആൻഡ് ന്യൂ ഇയർ ആഘോഷം ജനുവരി 3 ഞായറാഴ്ച വിവിധ കലാപരിപാടികളോടെ  ആഘോഷിച്ചു. കാതറിൻ ടെന്നിയുടെ പ്രാർത്ഥനാ ഗാനത്തോടെ പ്രോഗ്രാമിന് തുടക്കം കുറിച്ചു. 

ഡബ്ല്യുഎം സി വാഷിംഗ്ടൺ ഡിസി പ്രൊവിൻസ് സെക്രട്ടറി ഡോ മധുസൂദൻ നമ്പ്യാർ അതിഥികളെ  സ്വാഗതം ചെയ്തു. കോവിഡ്-19 ബോധവൽക്കരണ ചർച്ച, പുതിയ വെബ്സൈറ്റ് പ്രകാശനം, യുവജന പരിപാടി, വിദ്യാഭ്യാസവും ശാക്തീകരണവും,  തുടങ്ങിയവ   ഡബ്ല്യുഎം സി ഡിസി പ്രൊവിൻസ് 2020-ൽ  വിജയകരമായി നടത്തിയ വിവരം ഡോ.  മധു നമ്പ്യാർ അറിയിച്ചു.

ഡബ്ല്യുഎം സി തീം സോങ്ങിന്  ശേഷം ജനപ്രിയ ഫോട്ടോഗ്രാഫർ, നടൻ, തിരക്കഥാകൃത്ത്,  സംവിധായകൻ  എന്നീനിലകളിൽ അറിയപ്പെടുന്ന ലെൻജി  ജേക്കബ് എംസി ആയി പരിപാടിക്ക് മോടിയും ഊർജ്ജവും പകർന്നു. 

പ്രൊവിൻസ് പ്രസിഡൻറ്   മോഹൻ കുമാർ അറുമുഖം തൻറെ പ്രസംഗത്തിൽ ചാരിറ്റി പരിപാടികൾ, അംഗത്വ ശക്തിപ്പെടുത്തൽ, കേരളത്തിൻറെ തനതായ കലയെയും  സംസ്കാരത്തെയും  പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ 2021ലെ പദ്ധതികളിൽ  ഉൾപ്പെടുത്തിയത് അറിയിച്ചു 

പ്രൊവിൻസ് ചെയർമാൻ വിൻസൺ പാലത്തിങ്കൽ  നടത്തിയ പ്രസംഗം വളരെ ശ്രദ്ധേയമായി. അദ്ദേഹം മുഖ്യ അതിഥി  ഡോ. മാത്യു തോമസിനെ സ്വാഗതം ചെയ്തു. 

ഡോ. മാത്യു തോമസ്  ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഏജൻസിയുടെ ഉപദേഷ്ടാവാണ്. സാധ്യമായ എല്ലാ വഴികളിലൂടെയും കുടുംബമായും സമൂഹമായും ബന്ധപ്പെടേണ്ടതിൻറെ പ്രാധാന്യം അദ്ദേഹത്തിൻറെ വാക്കുകളിൽ തെളിഞ്ഞു നിന്നു. ലോകമെമ്പാടുമുള്ള കോവിഡ് -19 മൂലമുണ്ടായ മാറ്റങ്ങളോട് പൊരുത്തപ്പെടുകയും പ്രതീക്ഷ നഷ്ടപ്പെടാതെ  സാധാരണ  ജീവിതം നയിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിൻറെ സന്ദേശം.

ബാൾട്ടിമോറിലെ സെൻറ് തോമസ് സിറിയൻ ഓർത്തഡോക്സ് പള്ളി വികാരി വെരി റവ. എബ്രഹാം കടവിൽ കോർ എപ്പിസ്‌കോപ്പ  ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. പകർച്ചവ്യാധി മൂലം ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം ചർച്ചചെയ്തു. സമ്മർദ്ദകരമായ  ഈ സമയത്ത് കുടുംബാംഗങ്ങൾക്ക് ക്ഷമയും സമാധാനവും ഉണ്ടാവണമെന്നദ്ദേഹം ആവശ്യപ്പെട്ടു.  മനസികാരോഗ്യ പ്രതിസന്ധി കുറയ്ക്കുന്നതിന് പരസ്പരം പിന്തുണ നൽകേണ്ടത് അത്യാവശ്യമാണ്. നിത്യ ജീവനുവേണ്ടി ദൈവത്തിൽ വിശ്വസിക്കാനും സമാധാനത്തിൽ ജീവിക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

അച്ചന്റെ പ്രസംഗത്തിന് ശേഷം "യേശുവിന്റെ നേറ്റിവിറ്റി" എന്ന മനോഹരമായ ക്രിസ്മസ് പ്രോഗ്രാം അവതരിപ്പിച്ചു.  സംവിധാനം ചെയ്തത് ലെൻജി ജേക്കബും  ജേക്കബ് പൗലോസും ആണ്. ഹോളി ട്രിനിറ്റി സിഎസ്ഐ ചർച്ച് വാഷിംഗ്ടൺ ഡിസി ഗായകസംഘം കരോൾ ഗാനം ആലപിച്ചു. തുടർന്ന് ഹിർഷൽ നമ്പ്യാർ ആൻഡ് മാർഷൽ നമ്പ്യാർ അവതരിപ്പിച്ച ക്ലാസിക് നൃത്തം  ഹൃദ്യമായി . 

ന്യൂയോർക്ക് സ്റ്റേറ്റിലെ ആൽബനിയിൽ നിന്നും മറിയ സൂസൻ സാമുവേൽ ക്രിസ്തീയ ഗാനം ആലപിച്ചു. രൂപ മുഖർജിയുടെ ബോളിവുഡ് നിർത്തം, സുഭിക്ഷ പ്രഭാകരൻറെ കീബോർഡ്, ന്യൂയോർക്കിൽ നിന്നുള്ള മലയാള യൂട്യൂബ് സീരീസ് "കപ്പാസ് ആൻഡ് ക്രോയിസന്റ്" ടീം ഡബ്ല്യുഎംസി വാഷിംഗ്ടൺ ഡിസിക്ക് ഒരു ചെറിയ ക്രിസ്മസ് സ്ക്രിപ്റ്റ് പ്രദർശിപ്പിച്ചു. നിരവധി ഡബ്ല്യു എം സി വാഷിംഗ്ടൺ ഡിസി അംഗങ്ങളും അവരുടെ ക്രിസ്മസ് പുതുവത്സര ആശംസകൾ അയച്ചു. 

ഡബ്ലിയു എം സി അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി, പ്രസിഡണ്ട് തങ്കം അരവിന്ദ് എന്നിവർ ആശംസകൾ നേർന്നു. സമൂഹത്തിനായി കൂടുതൽ മൂല്യവത്തായ പരിപാടികൾ സംഘടിപ്പിച്ച് ഒരുമിച്ച് വളരുന്നതിന്നിൻറെ പ്രാധാന്യം അവർ പറഞ്ഞു. ന്യൂജേഴ്സി പ്രോവിൻസ് ചെയർമാൻ ഡോ. ഗോപിനാഥൻനായർ ആശംസകൾ നേരുന്നു. 

ശ്രീ നാരായണ മിഷൻ സെൻറർ പ്രസിഡണ്ടും ഡബ്ലിയു എം സി ഡിസി പ്രൊവിൻസ് ജോയിന്റ്  സെക്രട്ടറിയുമായ ജയരാജ് ജയദേവൻ നന്ദി പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രൊവിൻസ് വളർച്ചയെ കുറിച്ച് അദ്ദേഹം വിവരിച്ചു. പരിപാടിയുടെ വിജയത്തിനും പ്രൊവിൻസ്നും സംഭാവന നൽകിയ എല്ലാവർക്കും വ്യക്തിപരമായി നന്ദി പറഞ്ഞു. പരിപാടിക്കുള്ള സാങ്കേതിക സഹായം ഷെർലി നമ്പ്യാർ നൽകി. 
കൂടുതല്‍വിശദാംശങ്ങള്‍ക്ക് https://wmc-bwdc.com/


വേള്‍ഡ് മലയാളി കൗണ്‍സില്‍ വാഷിംഗ്ടണ്‍ ഡിസി പ്രോവിന്‍സ് ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക