Image

വാക്സിൻ വന്നെങ്കിലും, സാമൂഹിക പ്രതിരോധം ഈ വർഷം പ്രതീക്ഷിക്കേണ്ട: ലോകാരോഗ്യസംഘടന

മീട്ടു Published on 13 January, 2021
വാക്സിൻ വന്നെങ്കിലും, സാമൂഹിക പ്രതിരോധം ഈ വർഷം  പ്രതീക്ഷിക്കേണ്ട: ലോകാരോഗ്യസംഘടന
വാക്സിൻ വന്നെങ്കിലും, സാമൂഹിക പ്രതിരോധം ഈ വർഷം  പ്രതീക്ഷിക്കേണ്ട: 
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ജനസംഖ്യയുടെ  70 ശതമാനം ആളുകളിൽ ഒരു രോഗത്തിനോടുള്ള പ്രതിരോധം ഉടലെടുക്കുമ്പോഴാണ് സാമൂഹിക പ്രതിരോധശേഷി (herd immunity)  ഉണ്ടാവുന്നത്. 2021 ൽ ലോകത്ത് കോവിഡിനെതിരെ സാമൂഹിക പ്രതിരോധം ഉണ്ടാകാനുള്ള സാധ്യത കാണുന്നില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. 

'പല രാജ്യങ്ങളും വാക്സിൻ വിതരണം ആരംഭിച്ചെങ്കിലും സാമൂഹിക അകലം പാലിക്കുകയും മറ്റു ആരോഗ്യ മാനദണ്ഡങ്ങളിൽ ജാഗ്രത പുലർത്തുകയും വേണം. ആദ്യമാദ്യം വാക്സിൻ ലഭിക്കുന്നത് രോഗസാധ്യത കൂടിയവർക്കാണ്. നിശ്ചിത ശതമാനം ജനങ്ങൾക്കും  വാക്സിൻ ലഭിച്ച ശേഷമേ സാമൂഹിക പ്രതിരോധം ഉണ്ടാകൂ. 2021 ൽ കുറച്ചു രാജ്യങ്ങളിൽ അങ്ങനെ സാധ്യമായാൽ പോലും ലോകത്തിന് മുഴുവൻ സുരക്ഷ അതിൽനിന്ന് ലഭിക്കില്ല.' ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ അഭിപ്രായപ്പെട്ടു.

യു എസിൽ അന്താരാഷ്‌ട്ര യാത്രികർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം 

ഏത് രാജ്യത്തു നിന്നുള്ളവരായാലും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയാൽ മാത്രമേ യു എസിലേക്കുള്ള വിമാനത്തിൽ യാത്രക്കാർക്ക് അനുമതി നൽകാവൂ എന്ന് സി ഡി സി ചൊവ്വാഴ്‌ച ഉത്തരവിട്ടു. ജനുവരി 26 മുതൽ നിയമം പ്രാബല്യത്തിൽ  വരും.

' വിമാന യാത്രയ്ക്ക് മുൻപും ശേഷവുമുള്ള കോവിഡ് പരിശോധന, വ്യാപനം കുറയ്ക്കും ' സി ഡി സി അഭിപ്രായപ്പെട്ടു. 

യു എസിലേക്ക് വിമാനയാത്ര നടത്തുന്നവർ യാത്രയ്ക്ക് മൂന്ന് ദിവസം മുൻപ് കോവിഡ്  ടെസ്റ്റ് നടത്തണം. യു എസിലെത്തിക്കഴിഞ്ഞ് സി ഡി സി നിർദ്ദേശം അനുസരിച്ച് മൂന്നോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ വീണ്ടും പരിശോധനയ്ക്ക് വിധേയരാകണം. ഒരാഴ്ച ക്വാറന്റൈനിൽ കഴിയുകയും വേണം.

മോഡേണ വാക്സിൻ കൗമാരക്കാരിൽ ഫലപ്രദമോ? പരീക്ഷണവിധേയരാകാൻ കുട്ടികൾ തയ്യാറല്ല 

18 വയസ്സിന് മുകളിലുള്ളവർക്ക് മോഡേണയുടെ വാക്സിൻ ഉപയോഗാനുമതി ഡിസംബർ 2020 ൽ ലഭിച്ചിരുന്നു. 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും മരുന്ന് ഫലപ്രദമാണെന്ന് തെളിയിക്കാൻ  ട്രയൽ നടത്തുന്നതിനിടയിലാണ് പുതിയ വെല്ലുവിളി. പ്രസ്തുത പ്രായപരിധിയിൽപ്പെട്ട കുട്ടികൾ, പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വരുന്നില്ല. 

' 800 കുട്ടികൾ മാത്രമേ ട്രയലിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുള്ളു. നാലാഴ്ചയായി ഇതിന്റെ പ്രവർത്തനത്തിലാണ്. പക്ഷേ, ആളെ കിട്ടാത്തത് വെല്ലുവിളി ആയിരിക്കുന്നു. കുറഞ്ഞത് 3,000 പേരെ പങ്കെടുപ്പിച്ച് ട്രയൽ നടത്തിയെങ്കിൽ മാത്രമേ ആരോഗ്യ അധികൃതർക്ക് ശുപാർശ ചെയ്യാൻ കഴിയൂ'  ട്രംപ് ഭരണകൂടത്തിന്റെ ഓപ്പറേഷൻ വാർപ് സ്പീഡിന്റെ മുഖ്യ ഉപദേശകനായ ഡോ. മോൺസെഫ് സ്ലോയി പറഞ്ഞു.

മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ രോഗസാധ്യത കുറവാണെങ്കിലും 2.3 മില്യണിൽ അധികം കുട്ടികൾക്ക് യു എസിൽ രോഗം പിടിപ്പെട്ടതായി അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

കുറ്റവാളികൾക്ക് കോവിഡ് , വധശിക്ഷ മാറ്റിവച്ചു 

ട്രംപ് അധികാരത്തിലിരിക്കെ രണ്ടു വധശിക്ഷകൾ കൂടി നടപ്പാക്കാനുണ്ട്. കോറി ജോൺസൺ , ഡസ്റ്റിൻ ഹിഗ്സ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരുടെ വധശിക്ഷ ഫെഡറൽ ജഡ്ജി നീട്ടിവച്ചു. ശിക്ഷാനടപടിയുടെ ഭാഗമായി കുത്തിവയ്ക്കുമ്പോൾ, കോവിഡ് രോഗികൾ ആയതിനാൽ ശ്വാസകോശത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടും എന്നതിനാലാണ് ഇപ്പോൾ വിധി നടപ്പാക്കേണ്ടെന്ന തീരുമാനം.
മേൽക്കോടതിയും വധശിക്ഷ നീട്ടിയാൽ ട്രംപിന്റെ കാലാവധി കഴിയും. പിന്നീട് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ജോ ബൈഡൻ വധശിക്ഷ നൽകുന്നതിന് എതിരാണ്.

ഫെഡറൽ കോടതി തടഞ്ഞുവച്ച ലിസ മോന്റിഗോമെറിയുടെ വധശിക്ഷ അപ്പീലിൽ സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് ഇന്ന് നടപ്പാക്കി. ഇൻഡ്യാനയിലെ ടെറി ഹൗട്ട് ജയിലിൽ രാത്രി ഒന്നരയോടെയാണ് ലിസയെ വിഷം കുത്തിവച്ച് കൊന്നത്.

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറഞ്ഞത് 

സി ഡി സി യിൽ നിന്ന് ലഭിച്ച പുതിയ മാർഗരേഖ അനുസരിച്ച്, 65 മുതൽ പ്രായം വരുന്ന പൗരന്മാർ വാക്സിൻ ലഭിക്കാൻ ന്യൂയോർക്കിൽ അർഹരാണ്. ഇവർക്ക് അപ്പോയിന്റ്മെന്റ് എടുക്കാവുന്നതാണ്. പ്രതിരോധശേഷി കുറിഞ്ഞ ന്യൂയോർക്കുകാരെയും അർഹതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തിൽ ഏതൊക്കെ അസ്വാസ്ഥ്യങ്ങളുള്ളവരെ ഉൾക്കൊള്ളിക്കാമെന്നത് സി ഡി സി യുമായി ചർച്ചചെയ്തുവരികയാണ്. 

ന്യൂയോർക്കുകാർ അക്ഷമരാകരുത്. കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി അനുസരിച്ച്, ഏകദേശം 7 മില്യൺ ആളുകൾക്ക് കൂടി വാക്സിൻ നൽകാൻ സ്റ്റേറ്റ് ബാധ്യസ്ഥരാണ്. എന്നാൽ, ഫെഡറൽ ഗവൺമെന്റ് പ്രതിവാരം നമുക്ക് എത്തിച്ചുതരുന്നത് 3 ലക്ഷം ഡോസുകൾ മാത്രമാണ്. വാക്സിൻ ലഭിക്കാൻ അർഹരായവരുടെ എണ്ണവും ഡോസിന്റെ ലഭ്യതയും തമ്മിൽ  വലിയ അന്തരമുണ്ട്. ആശുപത്രി ജീവനക്കാർക്കും ആരോഗ്യ പരിപാലന രംഗത്തുള്ളവർക്കും മുൻഗണന നൽകുന്നത് ആശുപത്രികൾ തുടർന്നേ മതിയാകൂ- ആശുപത്രിയിൽ പ്രവേശിതരാകുന്ന രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ അത് അത്രമേൽ അത്യാവശ്യമാണ്. വാക്സിൻ ലഭിക്കാൻ അർഹരാണെങ്കിൽ കൂടി; ഫെഡറൽ ഗവണ്മെന്റ് കൂടുതൽ ഡോസ് എത്തിക്കാത്ത പക്ഷം നിങ്ങൾ കാത്തിരുന്നേ മതിയാകൂ.

* ചൊവ്വാഴ്‌ച വൈകുന്നേരം 3 മണിക്കുള്ളിൽ, ന്യൂയോർക്കിൽ 6,65,172 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.യു എസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 80 യു കെ വേരിയന്റ് കേസുകളിൽ 12 എണ്ണം ന്യൂയോർക്കിലാണ്. ഇതിന് വ്യാപനശേഷി കൂടുതൽ ആണെന്നതുകൊണ്ട്  ജനങ്ങൾ ജാഗ്രത പാലിക്കണം.

* ജനുവരി 16 ശനിയാഴ്‌ച ബിൽസ് ആരാധകർക്ക് ടീമിന്റെ രണ്ടാം ഹോം പ്ലേ ഓഫ് ഗെയിമിൽ പങ്കെടുക്കാം. ബിൽസ് സ്റ്റേഡിയത്തിൽ 6,700 ആരാധകർക്ക് കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന സാക്ഷ്യത്തോടൊപ്പം പ്രവേശനാനുമതി ലഭിക്കും. എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും.

* ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 8,926 
   1,96,671 പേരെ പരിശോധിച്ചതിൽ 15,214 പേരുടെ ഫലം പോസിറ്റീവായി.
    പോസിറ്റിവിറ്റി നിരക്ക്: 7.73 ശതമാനം.
   1492 രോഗികൾ ഐ സി യു വിൽ കഴിയുന്നു.
   164 പേർ മരണപ്പെട്ടു.

'Rage': CNN reporter covering Covid-19 breaks down on live TV

New York, Jan 13 (IANS) This was coming for a long time in a country that accounts for the world's highest coronavirus caseload and deaths. A CNN reporter broke down on live television earlier this week while reporting from Los Angeles about a woman who lost both her parents to Covid-19 and had to hold her mother's funeral in a parking lot because there's no place for the dead.

"What moved me to tears was, at first, simply rage. Rage at those who won't take our ills seriously and those who are actively fighting against the truth. They are putting people's lives in danger," Sara Sidner wrote in a first person account from the latest epicentre of the pandemic: California.

The coronavirus has killed more than 30,000 people in California alone since the pandemic began. More than 2.6 million people have been infected in the state.

Echoing the zeitgeist, Sidner tweeted, "Here is what I have learned during the pandemic. Heroes don't wear capes. They wear scrubs."

While on air, Sidner was recounting the story of Juliana Jimenez Sesma who left her real estate job to take care of her mother, who was dealing with a lung condition and was at high risk if she contracted the virus.

Despite Sesma's efforts to protect her loved ones, the whole family ended up getting infected and Sesma lost her stepfather and mother in the space of less than a fortnight.

The CNN reporter met Sesma at her mother's funeral. "It was a most disturbing scene," she writes. "An open casket in the corner of a parking lot -- the only place available and safe for people to gather -- with flowers perched on the asphalt below."

Sidner signed off on her blog with this: "So when you saw me cry, you witnessed my rage. I care about my country. I worry about the new and old ills facing us. And I feel like my country is on life support."

Join WhatsApp News
truth and justice 2021-01-13 17:07:36
Science failed in many cases and that is why this pandemic going on and took many lives globally. When they invent one vaccine,another virus is active that is exactly what happened a strong strain came from U.K and in Kerala so many people have infected already.Who is in control? God the creator who created the human beings and they begun rebellious and acting they are very smart one than the Creator.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക