Image

സിദ്ദിഖും ശാന്തികൃഷ്ണയും ഒന്നിക്കുന്ന 'പ്ലാവില'

Published on 15 January, 2021
സിദ്ദിഖും ശാന്തികൃഷ്ണയും ഒന്നിക്കുന്ന 'പ്ലാവില'

സിദ്ധിഖ്, ശാന്തികൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് കുന്നമ്മേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്ലാവില'. ചിത്രത്തിന്റെ പൂജയും സ്വിച്ച്‌ഓണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച്‌ നിര്‍വ്വഹിച്ചു.


നടന്‍ ലാലും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സലിം കുമാര്‍, പ്രേംകുമാര്‍, സുനില്‍ സുഗദ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പാഷാണം ഷാജി, ഇടവേള ബാബു, അരുണ്‍ മാസ്റ്റര്‍, രചന നാരായണന്‍കുട്ടി, ശ്വേത മേനോന്‍, ഗീത വിജയന്‍, പുതുമുഖം നിമ്മി ആന്റെണി, നന്ദന രാജീവ്, മാസ്റ്റര്‍ പ്രവേഗ് മാരാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 


ശ്രീമൂകാംബിക കമ്മ്യൂണിക്കേഷന്‍സ്, ഡബ്ളിയു.ജി. എന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു. പ്രകാശ് വാടിക്കലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക