Image

നാടിനെ കൊള്ളയടിച്ച പിണറായി സര്‍ക്കാര്‍ (ചാരുംമൂട് ജോസ്)

ചാരുംമൂട് ജോസ് Published on 18 January, 2021
നാടിനെ കൊള്ളയടിച്ച പിണറായി സര്‍ക്കാര്‍ (ചാരുംമൂട് ജോസ്)

കേരളപ്പിറവിക്കു ശേഷം ഇത്രയേറെ കേരളത്തെയും കേരള ജനതയെയും കൊള്ളയടിച്ച ഒരു ഭരണകര്‍ത്താവായി പിണറായി വിജയന്‍ മാറി. മുഖ്യമന്ത്രിയുടെ ഓഫീസും, ചുറ്റുമുള്ളവരും മുഴുവന്‍ വന്‍ അഴിമതി നടത്തി ജയിലില്‍ ആയിരിക്കുമ്പോള്‍ പോലും എനിക്കൊന്നുമറിയില്ല ഇവിടെ അഴിമതി വെറും ആരോപണം മാത്രമാണ് എന്നാണ് മുഖ്യമന്ത്രി തള്ളുന്നത്. ധൂര്‍ത്തനായ, ധാര്‍ഷ്ട്യമുള്ള, നീചത്വം ഉള്ള ദുഷ്ടനായ മുഖ്യമന്ത്രിയെന്ന പേരും നേടിയെടുത്തു. അഭ്യസ്ഥ വിദ്യരായ ലക്ഷക്കണക്കിന് പി.എസ്.സി. പരീക്ഷ എഴുതി നിയമനത്തിനു വേണ്ടി കാത്തിരിക്കുന്ന യുവജനങ്ങളെ വഞ്ചിച്ചു പിന്‍വാതില്‍ക്കൂടി സ്വന്തം പാര്‍ട്ടി സഖാക്കളെയും മന്ത്രി ബന്ധുക്കളെയും മാത്രം തിരുകിക്കയറ്റി വളരെ ചരിത്രപരമായ വഞ്ചന ഇവിടുത്തെ യുവജനങ്ങള്‍ മറക്കില്ല. ചട്ടങ്ങള്‍ ഒക്കെ ലംഘിച്ചു താല്‍ക്കാലിക ജോലിക്കാരെ മുഴുവന്‍ സ്ഥിരപ്പെടുത്തി പി.എസ്.സി. റാങ്ക് ലിസ്റ്റില്‍  തള്ളിക്കയറ്റി നിയമനം നടത്തി അനീതിയും അട്ടിമറിയും നടത്തി ധാര്‍ഷ്ട്യത്തോടെ ഇന്നു മുമ്പോട്ടു പോകുമ്പോള്‍ യുവജനങ്ങളുടെ കണ്ണീര്‍ക്കടലില്‍പെട്ട് പിണറായിയും സര്‍ക്കാരും മുങ്ങി മരിക്കാന്‍ ഇനി അധികനാളില്ല.  അഴിമതി ഓഖി ദുരന്തത്തില്‍, പ്രളയത്തില്‍ കോവിഡ് ഡേറ്റാ കൈമാറ്റം ചെയ്യാന്‍ സ്പ്രിങ്കളര്‍ അഴിമതി, ബെവകോ അപ്പിലഴിമതി, സ്വര്‍ണ്ണക്കടത്ത്, രാജ്യദ്രോഹ മയക്കുമരുന്ന്, ഹവാല ഇടപാടുകള്‍ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണവും പണവും റിവേഴ്‌സ് ഹവാല, സെക്രട്ടറിയേറ്റിലും, ക്ലിഫ് ഹൗസിലും സിസിടിവി ഇടിവെട്ടി തീകത്തിച്ചു നശിപ്പിക്കുന്നു, ഫയലുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നു. പാവങ്ങള്‍ക്ക് ഭവനദാനം ചെയ്യാനുള്ള ലൈഫ് മിഷനില്‍ വന്‍ തട്ടിപ്പും ക്രമക്കേടും, ഊരാളുങ്കല്‍ സൊസൈറ്റിയുടെ മറവില്‍ തട്ടിപ്പുകള്‍, സഹകരണ ബാങ്കുകളില്‍, പരിശോധനയില്ലാതെ വന്‍ തട്ടിപ്പുകള്‍; സ്വന്തം ഓഫീസു മുറിയില്‍ അന്താരാഷ്ട്ര കൊള്ളക്കാരി സ്വപ്‌ന സുരേഷ് ഭരണം കൈയ്യാളി, സഹമന്ത്രിമാര്‍ക്കുപോലും സിരാകേന്ദ്രമായി മാറിയപ്പോഴും ഒന്നും ഒളിക്കാനില്ല; മടിയില്‍ കനമില്ല എന്നു പറഞ്ഞു ജനങ്ങളെയും പാര്‍ട്ടി സഖാക്കളെയും വഞ്ചിച്ച അതീവ ധാര്‍ഷ്ട്യമുള്ള ഏകാധിപതിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയെ അപഹാസ്യരാക്കുകയാണ്.

പൊള്ളയായ വാഗ്ദാനങ്ങള്‍ ഓരോ ഭരണ സമയത്തും; ഓരോ ബജറ്റ്  അവതരണവേളയിലും ആവര്‍ത്തിക്കുകയാണ് ഒന്നു നടപ്പാക്കുന്നില്ല എന്നതാണ് സത്യം. തൊഴില്‍? കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം പൊതുനിയമനം വെറും മുപ്പതിനായിരത്തില്‍ താഴെ. പിന്‍വാതില്‍ നിയമനം ഇതില്‍പെടുത്തണ്ടതല്ല. മുന്‍ സര്‍ക്കാരിന്റെ വികസനത്തുടര്‍ച്ച, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കുറെ നടപ്പാക്കി തങ്ങളുടെതാണെന്നു വരുത്തിത്തീര്‍ക്കാന്‍ പാഴ്ശ്രമം നടത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷണ റേഷന്‍ സംവിധാനം അതില്‍ കൈയിട്ടു വാരി അടിച്ചുമാറ്റി സ്വന്തം സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റായി കുട്ടി സഖാക്കളില്‍ ക്കൂടി മാത്രം പാര്‍ട്ടിയുടെ ചിഹ്നമുള്ള തുണി സഞ്ചികളില്‍ ഒളിപ്പിച്ചു ഭവനങ്ങളിലെത്തിച്ചു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു ചെറിയ മേല്‍ക്കൈകിട്ടിയതിന്റെ ആവേശത്തില്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ എപ്പോഴും വിഡ്ഢികളാക്കാമെന്നു വിചാരിക്കരുത്. പട്ടാളമേധാവികള്‍ നൂറുകണക്കിനു അകമ്പടി സേവകരോടൊത്തു യാത്ര ചെയ്യുന്നതുപോലെ കൊച്ചു കേരളത്തില്‍ വമ്പിച്ച പോലീസ് അകമ്പടിയോടെ ജനജീവിതം താറുമാറാക്കി ഏകാധിപതിയായി ധാര്‍ഷ്ട്യത്തോടെ വിലസുന്ന; എതിര്‍ക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും കൊന്നൊടുക്കി പ്രതികളെ സംരക്്ഷിക്കാന്‍ കഴിഞ്ഞ 5 കൊല്ലത്തിനകം 22 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവാക്കിയത് ജനം പൊറുക്കുകയില്ല. ബജറ്റിലൂടെ കാപട്യവും പൊള്ളയായ വാഗ്ദാനങ്ങളും നല്‍കി കടമെടുത്തു മുടിച്ച കേരളത്തിന്റെ പൊതുകടം 3 ലക്ഷം കോടിയാക്കി മാറ്റി കഴിഞ്ഞ സര്‍ക്കാര്‍ ഇറങ്ങിപ്പോകുമ്പോള്‍ കേരളപ്പിറവി മുതല്‍ 2016 മേയ് മാസം വരെ അത് ഒന്നരലക്ഷം കോടി കടം മാത്രമായിരിന്നു.. ഇപ്പോള്‍ 3 ലക്ഷം കോടിയാക്കി. വാരിക്കോടി എല്ലാവര്‍ക്കും കൊടുക്കും എന്നു പറയുന്നു. സമ്പദ്ഘടന നിലനിര്‍ത്തി വന്ന പ്രവാസികളെ മരണത്തിന്റെ വ്യാപാരികളാക്കി മുദ്രകുത്തി കൊടും വഞ്ചന കാട്ടിയത്, കോവിഡ് കാലഘട്ടത്തില്‍ മടക്കിവന്ന പ്രവാസികളെ സ്വന്തം ഭവനത്തില്‍പ്പോലും കയറ്റാന്‍ അനുവദിക്കാത്ത സര്‍ക്കാരിനെയും കുട്ടി സഖാക്കളെയും പ്രവാസി മലയാളികള്‍ ഒരിക്കലും മറക്കില്ല. തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ഏപ്രില്‍ വരെ വീണ്ടും ഭക്ഷ്യകിറ്റുകള്‍ വിതരണത്തിന് ഒരുങ്ങുമ്പോള്‍, പുതിയ വാഗ്ദാനങ്ങളും ഉല്‍ഘാടനവും പ്രഖ്യാപനങ്ങളും നടത്തി ബാര്‍ മുതലാളിമാരുടെയും തിയേറ്റര്‍ ഉടമകളുടെ കോടികളുടെ ബലത്തില്‍ കേരള ജനതയെ ഇനിയും വഞ്ചിക്കാന്‍ പറ്റില്ല.
ജയ് ഹിന്ദ്.

നാടിനെ കൊള്ളയടിച്ച പിണറായി സര്‍ക്കാര്‍ (ചാരുംമൂട് ജോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക