Image

ബൈഡന്റെ ആദ്യ ദിന ഉത്തരവുകൾ ഇവ; ട്രംപിന്റെ നടപടികൾ തുടച്ചു നീക്കും 

Published on 19 January, 2021
ബൈഡന്റെ ആദ്യ ദിന ഉത്തരവുകൾ ഇവ; ട്രംപിന്റെ നടപടികൾ തുടച്ചു നീക്കും 

ട്രംപ് ഭരണകൂടത്തിൽ നിന്ന് അടിമുടി മാറ്റം കൊണ്ടുവരുമെന്ന വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായി പ്രസിഡന്റായി അധികാരമേൽക്കുന്ന ആദ്യ ദിനത്തിൽ തന്നെ നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവയ്ക്കാൻ ജോ ബൈഡൻ തയ്യാറെടുത്തുകഴിഞ്ഞു. 

കോവിഡിനെതിരെയുള്ള  പോരാട്ടത്തിന് തന്നെയാകും ആദ്യ 100 ദിനങ്ങളിലും അടിയന്തര പ്രാധാന്യമെങ്കിലും കുടിയേറ്റം, ആരോഗ്യ പരിരക്ഷ, തകർന്ന സമ്പദ്വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിലും ദ്രുതഗതിയിൽ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തും.

ജനുവരി 20 ന് തന്നെ ഡസൻ കണക്കിന് പുതിയ ഉത്തരവുകളിൽ ബൈഡൻ ഒപ്പുവയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലെയിൻ പ്രസ്താവിച്ചത്.

ബൈഡന്റെ ആദ്യ ദിന പദ്ധതികൾ ഒറ്റനോട്ടത്തിൽ:

  • പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ വീണ്ടും ചേരും.
    *ലോകാരോഗ്യസംഘടനയിൽ വീണ്ടും അംഗമാകും.
    *ഒബാമ ഭരണകൂടം നടപ്പാക്കുകയും ട്രംപ് ഭരണകൂടം നിർത്തലാക്കുകയും ചെയ്ത പൊതുജനാരോഗ്യം സംബന്ധിച്ചും പരിസ്ഥിതിയുമായി ബന്ധപ്പെട്ടുമുള്ള നൂറോളം നിയമങ്ങൾ പുനഃസ്ഥാപിക്കും.
    *നൈതിക മാനദണ്ഡങ്ങൾ പ്രഖ്യാപിക്കുകയും സർക്കാരിന്റെ മറ്റു പ്രവർത്തിമണ്ഡലങ്ങളിൽ നീതിന്യായ വകുപ്പിന്റെ കൈകടത്തൽ തടയുകയും ചെയ്യും.
    * വിദ്യാഭ്യാസ വായ്പയുടെ പലിശ അടയ്ക്കാനുള്ള ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് അതിനുള്ള സാവകാശം അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും.
    *മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യത്തുനിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് എടുത്തുമാറ്റും.
    * 100 ദിവസത്തെ മാസ്കിങ് ചലഞ്ച് ആരംഭിക്കും. ഫെഡറൽ സ്ഥാപനങ്ങൾക്കുള്ളിലും വിമാനയാത്രയ്ക്കിടയിലും മാസ്ക് നിർബന്ധമാക്കും.

  • *കുടിയൊഴിപ്പിക്കലുകൾക്ക് രാജ്യവ്യാപകമായി നിയന്ത്രണങ്ങൾ വ്യാപിപ്പിക്കാൻ നടപടി കൈക്കൊള്ളും.
    *കുട്ടികളായിരിക്കെ നിയമവിരുദ്ധമായി രാജ്യത്ത് വന്നുചേർന്നവരെ നാടുകടത്താതെ സംരക്ഷിക്കും.
    *കോറോണവൈറസിനെതിരെ പോരാടുന്നതിന് 1.9 ട്രില്യൺ ഡോളർ  ദുരിതാശ്വാസ പാക്കേജ് അനുവദിക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെടും.
    *ഇറാനിലെ ആണവ പദ്ധതിയിൽ ഉപരോധം നീക്കുന്നതിന് പകരമായി അവരുമായി ചേർന്ന് പ്രവർത്തിക്കാൻ ധാരണയാകും. 
    *യു എസിലെ 11 മില്യൺ അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതി. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക