Image

ബി.ജെ.പി. തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്ന് കത്തോലിക്കാ സഭാധ്യക്ഷന്മാര്‍

Published on 20 January, 2021
ബി.ജെ.പി. തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്ന് കത്തോലിക്കാ സഭാധ്യക്ഷന്മാര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തോലിക്കാ സഭാധ്യക്ഷന്മാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പി. തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്നും ഏതെങ്കിലും പാര്‍ട്ടിയെ തൊട്ടുകൂടാത്തതായി കണക്കാക്കിയാല്‍ ക്രൈസ്തവ സഭകളുടെ അടിസ്ഥാന പ്രമാണത്തില്‍നിന്നുള്ള മാറ്റമായിരിക്കും അതെന്നും അവര്‍ പറഞ്ഞു.

സൗഹാര്‍ദപരമായി മുന്നോട്ടുപോകാന്‍ സഹായിക്കുന്ന ക്രിയാത്മക ചര്‍ച്ചകളാണ് നടന്നതെന്നും സഭാധ്യക്ഷന്‍മാര്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 152 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ സഭ നടത്തിയതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചതായി ഇവര്‍ അറിയിച്ചു. കര്‍ദിനാള്‍മാരായ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള മുന്‍കൈയെടുത്താണ്.


Join WhatsApp News
കശാപ്പ് ശാലയിലേക്ക് 2021-01-20 12:31:05
സംഘ പരിവാറിനോട് ആര് ചേർന്നാലും അത് അവരുടെ നാശത്തിനു ആണ്. പിണറായിയോട് പിണങ്ങി, മോദിയുടെ കക്ഷത്തിൽ കയറിയ പാട്രിയാറാക്കു വിഭാഗവും, കത്തോലിക്ക, കാതോലിക്ക കക്ഷികളും; പഠിക്കുവാനുള്ള പാഠങ്ങൾ അനേകം. '' ആദ്യം അവർ യൂദനെ പിടിക്കാൻ വന്നു; ഞാൻ എതിർത്തില്ല കാരണം ഞാൻ യുദൻ അല്ല. പിന്നെ അവർ ..........; എന്നാൽ ഞാൻ എതിർത്തില്ല. അവസാനം അവർ എന്നെയും പിടിക്കാൻ വന്നു, ഞാൻ ചുറ്റും നോക്കി നിലവിളിച്ചു, എന്നെ സഹായിക്കാൻ ആരും വന്നില്ല; കാരണം അവർ എല്ലാവരെയും കൊണ്ട് പോയിരുന്നു. അതാണ് നിങ്ങളുടെ വിധി. ' ഇല്ലാത്ത ലവ് ജിഹാദും, ഇസ്ലാമ ഫോബിയായും ഒക്കെ പ്രചരിപ്പിക്കുന്ന കള്ള പാതിരിമാരെ നിങ്ങൾ അവഗണിക്കുക. അവർ നിങ്ങളെ നയിക്കുന്നത് കശാപ്പ് ശാലയിലേക്ക് ആണ്. andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക