ഇന്ത്യ ആറ് രാഷ്ട്രങ്ങളിലേക്ക് വാക്സിന്‍ കയറ്റി അയക്കും - വിദേശകാര്യമന്ത്രാലയം
VARTHA
20-Jan-2021
VARTHA
20-Jan-2021

ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും , ആറ് രാജ്യങ്ങളിലേക്ക് കൊവിഡ് വാക്സിന്‍ കയറ്റി അയയ്ക്കുമെന്നും വിദേശകാര്യമന്ത്രാലയം.
ആദ്യഘട്ടത്തില്‍ ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് വാക്‌സിന്‍ കൈമാറുന്നത്. ബുധനാഴ്ച മുതലായിരിക്കും കയറ്റുമതി ആരംഭിക്കുക.
ജനുവരി 16 മുതലാണ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകള്‍ രാജ്യത്തെ 3 കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്.
ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതിക്കായി ന്തിമ അനുമതി കാത്തിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments