Image

കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 21 January, 2021
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ  ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
ഏറെ സവിശേഷതകളോടെയാണ് ജോ ബൈഡന്‍ അമേരിക്കയുടെ  46-തി പ്രസിഡന്റായി സ്ഥാനമേറ്റത്!
 
127 വര്‍ഷം പഴക്കമുള്ള കുടുംബ ബൈബിള്‍ ഇടതു കൈവച്ച്, വലതുകൈ ഉയര്‍ത്തി സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്‌സ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത 'ജോസഫ് റോബിനെറ്റ് ബൈഡന്‍ ജൂണിയര്‍' എന്ന ജോ ബൈഡന്‍ അമേരിക്കയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റത് പ്രത്യാശയും പുതിയ പ്രതീക്ഷകളും വാനോളമുയര്‍ത്തിക്കൊണ്ടാണ്! രാവില കുടുംബ സമേതം സെന്റ് മാത്യൂ ദ അപ്പസ്‌തോല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ചതിനുശേഷമാണ്, ബൈഡനും കുടുംബവും സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിലെത്തിയത്.
 
അമേരിക്കന്‍ പ്രസിഡന്റാകുന്ന രണ്ടാമത്തെ കത്തോലിക്കാ മത വിശ്വാസിയാണ് ജോ ബൈഡന്‍. ജോണ്‍ എഫ് കെന്നഡിക്കുശേഷം, അറുപതു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മറ്റൊരു കത്തോലിക്കന്‍  അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തുന്നത്. അതുകൊണ്ടുതന്നെ, സത്യപ്രതിജ്ഞാചടങ്ങിനോടനുബന്ധിച്ചു നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കിയതും, കത്തോലിക്കാ വൈദികനായ റവ.ഫാ.ലിയോ ജെര്‍മൈന്‍ ആണ്. കൈതണ്ടയില്‍ ജപമാലയും ധരിച്ചു നടക്കുന്ന പ്രസിഡന്റ് എന്ന വിശേഷണവും ഇനി ജോ ബൈഡന് സ്വന്തം! കാന്‍സര്‍ ബാധിതനായ മൂത്തമകന്‍ 'ബോ' 2015 ല്‍ മരണമടഞ്ഞതിനുശേഷം, മകന്‍ കൈയില്‍ കെട്ടിയിരുന്ന ജപമാല, മകന്റെ ഓര്‍മ്മക്കായി ബൈഡന്‍ ധരിച്ചു തുടങ്ങി. പ്രശ്‌നങ്ങളെ അതിജീവിക്കുവാന്‍ തനിക്ക് ശക്തി തരുന്നത് കൈയില്‍ ധരിച്ചിട്ടുള്ള ഈ ജപമാലയാണെന്ന് തുറന്നു പറയുവാനും ബൈഡന്‍ മടി കാണിച്ചിട്ടില്ല. മുടങ്ങാതെ ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ ബൈഡനും, ഭാര്യ ജില്ലും പങ്കെടുക്കാറുണ്ട്. കടുത്ത ഈശ്വര വിശ്വാസി ആണെങ്കിലും അബോര്‍ഷന്‍ പോലുള്ള കാര്യങ്ങളില്‍ സഭയുടെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായാണ് ബൈഡന്‍ നിലകൊണ്ടിട്ടുള്ളത് എന്നത് എടുത്തു പറയേണ്ടതാണ്.
അമേരിക്കയുടെ 49-ാമത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരീസിന്റെ പ്രത്യേകതകള്‍ നിരവധിയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായ കമല, ആദ്യ കറുത്ത വംശജയുമാണ്. കൂടാതെ കമലയുടെ അമ്മ ഇന്ത്യക്കാരിയുമാണ്. ക്രിസ്ത്യന്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസിയാണ് കമല ഹാരീസ്. എന്നാല്‍ ഭര്‍ദതദ്താവ് ഡഗ് എംഹോഫ് യൂദമത വിശ്വാസിയുമാണ്.
പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം രാജ്യത്തേയും, ലോകത്തെതന്നെയേയും അഭിസംബോധന ചെയ്തു ബൈഡന്‍ നടത്തിയ പ്രസംഗവും വികാര നിര്‍ഭരമായിരുന്നു. അമേരിക്കയുടെ ഐക്യത്തിനായി ആഹ്വാനം ചെയ്ത ബൈഡന്‍, വെറുപ്പും വിദ്വേഷവും വെടിഞ്ഞ് രാജ്യ പുനര്‍നിര്‍മ്മിതിക്കായി പ്രവര്‍ത്തിക്കുവാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം താന്‍ എല്ലാവരുടേയും പ്രസിഡന്റായിരിക്കുമെന്ന വാക്കും!!
 

ബൈഡന്റെ തീരുമാനങ്ങൾ, പ്രതീക്ഷകൾ

ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്കുന്തറ)

അമേരിക്കയില്ആദ്യം കാല്കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്കുതിപ്പും

ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ

കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്

ഇംപീച്ച് ചെയ്യപ്പെട്ടാല്ആര്ക്കെന്തു ഗുണം? (ജോര്ജ് തുമ്പയില്‍)

ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്ജൂനിയർ? അറിയേണ്ടത് 

തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ

കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'

കമല ഹാരിസ് നാളെ വൈസ് പ്രസിഡന്റ്: അമേരിക്കക്കു ചരിത്ര നിമിഷം. ഇന്ത്യന്വംശജര്ക്കു അഭിമാന മുഹൂര്ത്തം

തമിഴ്നാട്ടിൽ നിന്ന് ആരംഭിച്ച യാത്ര - നാഴികക്കല്ലുകൾ

സെക്കൻഡ് ജെന്റിൽമാൻ- ഡഗ്ഗ് എംഹോഫ്, കമലയുടെ ഭർത്താവ്

ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളില്പലതും ബൈഡന്അസാധുവാക്കി.

കൈയില്ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)

ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 

 ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ

പ്രസിഡന്റായി ജോ ബൈഡൻ; വൈസ് പ്രസിഡന്റായി കമലാ ഹാരിസ്

വി. കുർബാനയിൽ പങ്കു ചേർന്ന് ബൈഡന്റെ തുടക്കം

കമലക്ക് കുട്ടികളുടെ കത്തുകൾ; ഏഷ്യക്കാർക്ക് ആഘോഷം

ട്രംപ് ഫ്ളോറിഡയില്‍; നോട്ട് ലോങ് ടേം ഗുഡ്ബൈ, വീ വില്ബി ബാക്ക്: വിടവാങ്ങല്പ്രസംഗത്തില്ട്രംപ്

സത്യപ്രതിജ്ഞ പരിപാടി: താരശോഭ, ആൾക്കൂട്ടങ്ങളും ആരവവുമില്ലാതെ ഇതാദ്യം

കോവിഡ് മരണം: ദേശീയ വിലാപം, പ്രാർത്ഥന, നയിച്ച് ബൈഡന്റെ സ്ഥാനാരോഹണ തുടക്കം

ബൈഡന്ഭരണകൂടത്തിന്റെ വിജയത്തിനായി പ്രാര്ത്ഥിക്കുക; ആശംസകള്നേര്ന്ന് ഇവാന്

കമലയുടെ കയ്യിൽ രണ്ട് ബൈബിൾ; ജസ്റ്റീസ് സോട്ടോമെയർ സത്യവാചകം ചൊല്ലിക്കൊടുക്കും 

യാത്ര പറഞ്ഞ് മെലാനിയ; വിദ്വേഷവും ഭിന്നതയും വേണ്ട; ഹൃദയഹാരിയായ സന്ദേശം  

കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ  ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക