Image

കുസൃതിക്കാറ്റ് (ജിസ പ്രമോദ് )

ജിസ പ്രമോദ് Published on 21 January, 2021
കുസൃതിക്കാറ്റ് (ജിസ പ്രമോദ് )
ഒരു കാറ്റുവന്നെന്‍ ചേലത്തുമ്പില്‍ 

ചുറ്റിത്തിരിഞ്ഞൊന്നു തട്ടി നോക്കി, 

കാറ്റത്തുലയുന്ന ചേലത്തുമ്പൊന്ന് കൂട്ടിപ്പിടിച്ചു ഞാന്‍,

ചുറ്റും പതറി നോക്കി. 

ആരാണെന്നെ തൊട്ടു വിളിച്ചത്? 

ആരാണെന്റെ കാതിലാ സ്‌നേഹമന്ത്രമോതിയത്? 

ആരെയും കാണാതുഴറി ഞാന്‍ ചുറ്റും പതറി നോക്കവേ, 

ഒരു കുസൃതികാറ്റെന്‍ അളകങ്ങളെ തൊട്ട്, 

നാസിക തുമ്പിലൊന്നുമ്മവച്ച്,

 കാതിലൊരു കിന്നാരമോതി, 

ഇത് ഞാനാണ്, നിനക്കൊരു ദൂതുമായ് വന്നതാണ്, 

അകലങ്ങളിരുന്നവന്‍ എന്നെ തൊട്ട്  നിന്നെ തൊടാനായയച്ചതാണെന്നെ,

മധുവൂറുമാ വാക്കുകള്‍ കേട്ട്, 

ആനന്ദക്കണ്ണീരു നിറച്ചു ഞാനാ കുസൃതികാറ്റിനോടോതി, 

മടക്കത്തില്‍ നീ എന്നെ തൊട്ട് തഴുകി ഒഴുകി, 

ദൂതുമായ് ചെന്നവനെതൊട്ടാ കവിളിലൊരുമ്മയേകി, അവനെയോര്‍ക്കാത്തൊരു  മാത്രപോലുമെനിക്കില്ലെന്നവന്റെ കാതിലോതു, 

ഇതുകേട്ടാ കുസൃതികാറ്റെന്നെയൊരുവട്ടം കൂടിയൊന്നു ചുറ്റിത്തിരിഞ്ഞു, ചേലത്തുമ്പൊന്നുലച്ചു, അകലങ്ങളിലേക്കു പറന്നു പോയി...... 




കുസൃതിക്കാറ്റ് (ജിസ പ്രമോദ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക