Image

ജനിതക മാറ്റം വന്ന വൈറസിനെ പ്രതിരോധിക്കാന്‍ കൊവാക്സിന് കഴിയുമെന്ന് ഐസിഎംആര്‍

Published on 27 January, 2021
ജനിതക മാറ്റം വന്ന വൈറസിനെ പ്രതിരോധിക്കാന്‍ കൊവാക്സിന് കഴിയുമെന്ന്  ഐസിഎംആര്‍

ന്യൂഡല്‍ഹി : ജനിതക മാറ്റം വന്ന യുകെയിലെ വൈറസിനെ പ്രതിരോധിക്കാന്‍ കൊവാക്സിന് കഴിയുമെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐസിഎംആര്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന്‍ ഭാരത് ബയോടെക്കാണ് നിര്‍മ്മിക്കുന്നത്. 


രാജ്യത്ത് അടിയന്തര ഉപോയോഗത്തിന് അനുമതി നല്‍കിയിരിക്കുന്ന വാക്സിനുകളില്‍ ഒന്നാണ് കൊവാക്സിന്‍.എന്നാല്‍ പരീക്ഷണഘട്ടത്തില്‍ ഉള്ള കൊവാക്സിന്‍ അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.


  കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം കഴിയാതെയായിരുന്നു അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. 


 വാക്സിന്‍ നിര്‍മാതക്കളും ഡ്രഗ് റെഗുലേറ്റര്‍ അതോറിറ്റിയും കേന്ദ്ര ആരോഗ്യമന്ത്രാലയവും കൊവാക്സിന്‍ സുരക്ഷിതമാണെന്നു വ്യക്തമാക്കിയിരുന്നു. അതേസമയം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കൊവാക്സിന്‍ ഉപയയോഗിക്കേണ്ടതില്ല എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക