Image

നയാഗ്ര മലയാളികള്‍ക്ക് ആവേശമായി ലൈറ്റിംഗ് മത്സരം

Published on 27 January, 2021
നയാഗ്ര മലയാളികള്‍ക്ക് ആവേശമായി ലൈറ്റിംഗ് മത്സരം
കോവിഡ് 19 രോഗത്തിന്റെ ആശകകളെയും, ഡിസംബറിന്റെ തണുപ്പിനെയും മത്സരച്ചൂടില്‍ ഇല്ലാതാക്കുകയായിരുന്നു നയാഗ്ര മലയാളികള്‍.  നയാഗ്ര മലയാളി സമാജം, കിസ്തുമസ് -ന്യൂഇയര്‍നോട്  അനുബന്ധിച്ചു സംഘടിപ്പിച്ച ലൈറ്റിംഗ് മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കോവിഡ് രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിപാടിയുടെ നടത്തിപ്പിനെപ്പറ്റി ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍, കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ചു സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ നടത്തിയ പരിപാടി, മലയാളികള്‍ പൂര്‍ണ മനസോടെ ഏറ്റെടുത്തതോടെ ഗംഭീരമായി. ഇന്‍ഡോര്‍, ഔട്‌ഡോര്‍ എന്നീ രണ്ടു വിഭാഗങ്ങളില്‍ നടത്തിയ മത്സരത്തിന്  നിരവധി
എന്‍ട്രികളാണ് ലഭിച്ചത്.

ഔട്‌ഡോര്‍ മത്സരത്തിന്റെ ഒന്നാം സ്ഥാനം ലഭിച്ചത് ചിപ്പാവായിലെ ആഷ്‌ലിജില്ലി എന്നിവരുടെ കുടുംബം ഒരുക്കിയ ലൈറ്റിംഗിന് ആണ്. രണ്ടാം സ്ഥാനം സണ്ണിട്രീസ എന്നിവരുടെ കുടുംബവും, മൂന്നാം സ്ഥാനം മോന്‍സിയും കുടുംബവും ഒരുക്കിയ ലൈറ്റിംഗും കരസ്ഥാമാക്കി. വെലന്റിലെ അജയ്ടിജി എന്നിവര്‍ ഒരുക്കിയ ക്രിസ്തുമസ് ട്രീക്കും, ലൈറ്റിംഗിനും ആണ് ഇന്‍ഡോര്‍ ലൈറ്റിംഗ് മത്സരത്തിന്റെ ഒന്നാം സ്ഥാനം. നിഷരാജേഷ് എന്നിവരുടെ കുടുംബം ഒരുക്കിയ ലൈറ്റിംഗിന് രണ്ടാം സ്ഥാനവും, സഞ്ജുഅഞ്ചു എന്നിവരുടെ ലൈറ്റിംഗിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഇത് കൂടാതെ നയാഗ്രയിലെ നിഷരാജേഷ് എന്നിവരുടെ ലൈറ്റിംഗിന് സോഷ്യല്‍ മീഡിയ ചാമ്പ്യന്‍ എന്ന പുരസ്കാരവും ലഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതല്‍ ലൈക്കുകളും ഷെയറുകളും ലഭിച്ചതിനാണ് സമ്മാനം.

നയാഗ്ര മേഖലയിലെ തന്നെ വിവിധ വ്യക്തിത്വങ്ങളാണ് മത്സരത്തിന്റെ വിധി നിര്‍ണയത്തിന് നേതൃത്വം നല്‍കിയത്. ഓരോ വിഭാഗങ്ങളിയാലുള്ള മത്സരത്തിനും വ്യത്യസ്ത വിധി നിര്‍ണയ സമിതിയുണ്ടായിരുന്നു. വിധികര്‍ത്തകളുടെ മൂല്യനിര്‍ണയത്തെ കോര്‍ഡീകരിച്ചു വിജയികളെ തിരഞ്ഞെടുത്തത് സുജിത് ശിവാനന്ദിന്റെയും, ടോണി മാത്യുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ്. സൂമില്‍ കൂടിയും, ഫോട്ടോകള്‍ കണ്ടും, നേരിട്ട് കണ്ടും, ഫേസ്ബുക്കിലെ ഇടപെടലുകളെ അടിസ്ഥാനമാക്കിയുമായിരുന്നു വിധി നിര്‍ണയം.

ഔട്‌ഡോര്‍ ലൈറ്റിംഗ് മത്സരത്തിന്റെ ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്യുന്നത് നയാഗ്രയിലെ  ദി ഇന്ത്യന്‍ വാലി, ഇന്ത്യന്‍ ഗ്രോസറി സ്റ്റാറാണ്. ഇന്‍ഡോര്‍ ലൈറ്റിംഗ് മത്സരത്തിന്റെ ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത് സെന്റ് കാതറൈന്‍സിലെ ഹോട്ട് കിച്ചണ്‍, വിന്റജ് ബിര്‍സ്‌റ്റോ എന്നി റെസ്‌റ്റോറന്റുകളും തോറാള്‍ഡിലെ പെപ്പിനോസ് പിസയും ചേര്‍ന്നാണ്. നായാഗ്രയിലെ റാഫ കാറ്റെര്‍സ്, വെലാന്റിലെ ഇന്‍സ്റ്റന്റ് ഇമ്പ്രിന്റ്‌സ് എന്നിവരാണ് യഥാക്രമം ഔട്‌ഡോര്‍, ഇന്‍ഡോര്‍ മത്സരങ്ങളുടെ രണ്ടാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത്. നിലവില്‍ സെന്റ് കാതറൈന്‍സിലും, ഉടന്‍ നയാഗ്രയിലും പ്രവര്‍ത്തനം ആരംഭിക്കുന്ന റെഡ് സ്വാന്‍ പിസയാണ് ഔട്‌ഡോര്‍ മത്സരത്തിന്റെ മൂന്നാം സ്ഥാനം സ്‌പോണ്‍സര്‍ ചെയ്തത്. കോകോ ക്രീമെ കേക്‌സ് ആണ് ഇന്‍ഡോര്‍ ലൈറ്റിംഗ് മത്സരത്തിന്റെ മൂന്നാം സമ്മാനത്തിന്റെ സ്‌പോണ്‍സര്‍.

പ്രസിഡന്റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്റ് ബിമിന്‍സ് കുര്യന്‍, സെക്രട്ടറി എല്‍ഡ്രിഡ് കാവുങ്കല്‍, ട്രഷറര്‍ ടോണി മാത്യു, ജോയിന്റ് സെക്രട്ടറി കവിത പിന്റോ, ജോയിന്റ് ട്രഷറര്‍ ബിന്ധ്യ ജോയ്, കമ്മിറ്റി അംഗങ്ങളായ ആഷ്‌ലി ജോസഫ്, രാജേഷ് പാപ്പച്ചന്‍,നിത്യ ചാക്കോ, സുനില്‍ ജോക്കി, ഓഡിറ്റര്‍ പിന്റോ ജോസഫ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജയ്‌മോന്‍ മാപ്പിളശ്ശേരില്‍, ഡെന്നി കണ്ണൂക്കാടന്‍, കോശി കാഞ്ഞൂപ്പറമ്പന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

നയാഗ്ര മലയാളികള്‍ക്ക് ആവേശമായി ലൈറ്റിംഗ് മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക