Image

ഫൊക്കാന കണ്‍വന്‍ഷന്‍ വാഷിംഗ്ടണില്‍ വേണം: നേതാക്കളുടെ പ്രസ്ഥാവന

മൊയ്തീന്‍ പുത്തന്‍ചിറ Published on 14 June, 2012
ഫൊക്കാന കണ്‍വന്‍ഷന്‍ വാഷിംഗ്ടണില്‍ വേണം: നേതാക്കളുടെ പ്രസ്ഥാവന
വാഷിംഗ്ടണ്‍ ഡി.സി.: 1992-നു ശേഷം ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത രണ്ടു വര്‍ഷക്കാലങ്ങളില്‍ ലോക തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന വാഷിംഗ്ടണ്‍ കേന്ദ്രീകരിച്ചു നടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാഷിംഗ്ടണിലെ ഫൊക്കാന നേതാക്കള്‍ സംയുക്തമായി പ്രസ്താവിച്ചു.

1992-ലെ വാഷിംഗ്ടണ്‍ കണ്‍വന്‍ഷന്‍ പ്രസിഡന്റായിരുന്ന ഡോ. പാര്‍ത്ഥസാരഥി പിള്ള, 1992-ലെ കണ്‍വന്‍ഷന്‍ ചെയര്‍പെഴ്‌സണും 1994-96ലെ ജനറല്‍ സെക്രട്ടറിയുമായിരുന്ന സണ്ണി വൈക്ലിഫ്, 1992 മുതല്‍ വിവിധ സ്ഥാനങ്ങള്‍ വഹിക്കുകയും 2008-2010 കാലയളവിലെ ജനറല്‍ സെക്രട്ടറിയും ഇപ്പോഴത്തെ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായ ഷഹി പ്രഭാകരന്‍ എന്നിവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

22 വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും ഒരു കണ്‍വന്‍ഷനുവേണ്ടി തലസ്ഥാന നഗരി ഒരുങ്ങുന്നത്. പ്രാദേശിക സംഘടനകളായ കേരള അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് വാഷിംഗ്ടണ്‍, കൈരളി ഓഫ് ബാള്‍ടിമോര്‍, മലയാളി അസ്സോസിയേഷന്‍ ഓഫ് മെരിലാന്റ് എല്ലാം തന്നെ സര്‍വ്വ പിന്തുണയും ഫൊക്കാന പ്രവര്‍ത്തനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഈയ്യിടെ നടന്ന റീജിയണല്‍ കണ്‍വന്‍ഷന്‍ അതിനൊരു ഉദാഹരണമാണ്.

കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയിലെത്തിയ യുവാക്കളുടെ ഒരു വന്‍ സമൂഹം ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ അതീവ തല്പരരും വ്യാപൃതരുമാണ്. ഈ യുവസമൂഹത്തിന്റെ പ്രതിബദ്ധത ഫൊക്കാനയ്ക്ക്കരുത്തേകുമെന്നു തീര്‍ച്ച. അയല്‍സംസ്ഥാനങ്ങളായ ന്യൂയോര്‍ക്ക്, ന്യൂജെഴ്‌സി, ഫിലാഡല്‍ഫിയ തുടങ്ങി അറ്റ്‌ലാന്റാ വരെയുള്ള മലയാളികള്‍ക്ക് അനായാസം എത്തിപ്പെടുവാന്‍ കഴിയുന്ന സ്ഥലമാണ് വാഷിംഗ്ടണ്‍. കൂടാതെ, ചരിത്രമുറങ്ങുന്ന വാഷിംഗ്ടണ്‍ സന്ദര്‍ശനം ഏവര്‍ക്കും അവിസ്മരണീയമായ അനുഭവവുമാകും.

ജൂലൈ ഒന്നിന് ഹൂസ്റ്റണില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ തീരുമാനമുണ്ടാകും. വാഷിംഗ്ടണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് വിപിന്‍ രാജും മറ്റു ഫൊക്കാന നേതാക്കളും ദേശീയ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി വരുന്നു.

2012-14 വര്‍ഷങ്ങളില്‍ വാഷിംഗ്ടണില്‍ ഫൊക്കാനയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക്എല്ലാ അമേരിക്കന്‍ മലയാളികളുടേയും പിന്തുണ ഉണ്ടാകണമെന്ന് ഷഹി പ്രഭാകരന്‍ , പാര്‍ത്ഥസാരഥി പിള്ള, സണ്ണി വൈക്ലിഫ് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ഫൊക്കാന കണ്‍വന്‍ഷന്‍ വാഷിംഗ്ടണില്‍ വേണം: നേതാക്കളുടെ പ്രസ്ഥാവന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക