Image

ആനക്കൊമ്പ്: ലാലിന്റേതല്ലെന്ന് വനംവകുപ്പ്

Published on 15 June, 2012
ആനക്കൊമ്പ്: ലാലിന്റേതല്ലെന്ന് വനംവകുപ്പ്
പെരുമ്പാവൂര്‍: സിനിമാ താരം മോഹന്‍ലാല്‍ നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചിരിക്കുന്നുവെന്ന പരാതിയിന്‍മേല്‍ വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോടനാട് റെയ്ഞ്ച് ഓഫീസര്‍ സനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. എഫ്‌ഐആര്‍ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു കണെ്ടടുത്ത ആനക്കൊമ്പില്‍ ഒന്ന് തൃശൂര്‍ സ്വദേശി സി.എന്‍. കൃഷ്ണകുമാറിന്റെയും മറ്റൊന്ന് തൃപ്പൂണിത്തുറ സ്വദേശി എന്‍. കൃഷ്ണകുമാറിന്റെതുമാണെന്നാണു വനംവകുപ്പ് പറയുന്നത്. ഇവര്‍ വിദേശത്തു പോയപ്പോള്‍ സൂക്ഷിക്കാന്‍ ഏല്പിച്ചതാണ്. ഇതു സംബന്ധിച്ച് ഇവര്‍ മോഹന്‍ലാലുമായി ഉണ്ടാക്കിയ കരാര്‍ രേഖ വനംവകുപ്പ് അധികൃതര്‍ക്കു ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ സുഹൃത്തുക്കളാണ് ഇരുവരും. കേസ് സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു

അതേസമയം, കേസില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ഡിജിപിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍ മോഹന്‍ലാലിനെ ഇന്നു ചോദ്യം ചെയ്‌തേക്കും. മോഹന്‍ലാല്‍ ഇന്നു കൊച്ചിയിലെത്തുമെന്നാണു പോലീസിനു ലഭിച്ച വിവരം. മോഹന്‍ലാലിനെ വിളിച്ചു വരുത്തിയോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും എത്തിച്ചോ ആയിരിക്കും മൊഴിയെടുക്കുക.

പരാതി നല്കിയ വിവരാവകാശ കൂട്ടായ്മ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അനില്‍കുമാറിനെ ചോദ്യം ചെയ്തതൊഴിച്ചാല്‍ മറ്റു നടപടിയൊന്നും കേസില്‍ ഉണ്ടായിട്ടില്ല. മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ ആദായവകുപ്പ് 2011 ജൂലൈ 22നു നടത്തിയ റെയ്ഡിലാണു ആനക്കൊമ്പ് കണെ്ടത്തിയത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക