Image

അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാംഭാഗം- ലിസമ്മയുടെ വീട്

Published on 16 June, 2012
അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാംഭാഗം- ലിസമ്മയുടെ വീട്
ഒരിടവേളക്കുശേഷം മീരാജാസ്മിന്‍ നായികയാകുന്ന ലിസമ്മയുടെ വീട് ചിത്രീകരണം ജൂണ്‍ 16ന് ഷൊര്‍ണൂരില്‍ ആരംഭിച്ചു. ബാബുജനാര്‍ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രാഹുല്‍മാധവ് നായകനാകുന്നു. ബാബുജനാര്‍ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ലിസമ്മയുടെ വീട്.

അച്ഛനുറങ്ങാത്ത വീട് പീഡനത്തിനിരയായ ലിസമ്മ എന്ന പെണ്‍കുട്ടിയുടെ കഥയാണ് പറഞ്ഞത്. ഈ ചിത്രത്തില്‍ ലിസമ്മയുടെ ഇപ്പോഴത്തെ ജീവിത കഥയാണ് പറയുന്നത്. മീരാജാസ്മിന്‍ ലിസമ്മയാകുമ്പോള്‍ സലിംകുമാര്‍ അച്ഛനായി എത്തുന്നു. ജഗദീഷ്, ബൈജു, ശ്രീരാമന്‍, ശ്രുതിമേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

പത്തു വര്‍ഷം മുമ്പ് പീഡനത്തിന് ഇരയായ ലിസമ്മ ഇപ്പോള്‍ കോഴിക്കോട്ടാണ് താമസം. ഒരു ഇടതുപക്ഷ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തകന്‍ ലിസമ്മയെ വിവാഹം കഴിച്ചതോടെയാണ് കോഴിക്കോട്ട് എത്തിയത്. ഒരു പ്രത്യേക സാഹചര്യത്തില്‍ തന്നെ പീഡിപ്പിച്ചവരുടെ പേരുകള്‍ ലിസമ്മ വെളിപ്പെടുത്തുന്നു. അതില്‍ കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷി നേതാവിന്റെ പേരും ഉണ്ടായിരുന്നു. ഈ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചു. അത് ഒട്ടേറെ പൊട്ടിത്തെറികള്‍ക്ക് തുടക്കമാവുകയായിരുന്നു. തുടര്‍ന്ന് അരങ്ങേറുന്ന സംഭവങ്ങളുടെ ആവിഷ്‌ക്കാരമാണ് ഈ ചിത്രം. വാര്‍ത്താപ്രചാരണം-എ.എസ്.ദിനേശ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക