മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)
SAHITHYAM
22-Feb-2021
SAHITHYAM
22-Feb-2021

അമ്മ തന്‍ നെഞ്ചിലെ
വാത്സല്യ ദുഗ്ധ തിന്‍
ധവള വര്‍ണ്ണമാണെന്റെ
ഭാഷ
വാത്സല്യ ദുഗ്ധ തിന്‍
ധവള വര്‍ണ്ണമാണെന്റെ
ഭാഷ
അരിമണികളില്‍ അന്നാദ്യം വിരിയിച്ച
ആദ്യാക്ഷരമാണെന്റെ ഭാഷ.
ചിന്തയാം പറവയ്ക്ക്
ചിറകുകള്‍ നല്‍കുന്ന
ചിത്രപതങ്കമാണെന്റെ ഭാഷ.
നാക്കിലയില്‍ നിറയുന്ന വിഭവത്തിന്‍
സമ്മിശ്ര സ്വാദാണെന്റെ ഭാഷ.
നീല കുറിഞ്ഞികള്‍
പൂക്കുന്ന മാമല തന്‍
വന്യ മനോഹരിതയാണെന്റെ മലയാളം.
തുഞ്ചനും കുഞ്ചനും
പാടിപ്പതിഞ്ഞ ഇമ്പമാം
ഈരടിയാണെന്റെ മലയാളം.
നിളാ നദിയുടെ
നിര്‍മല തീരത്തെ
നിശ്വാസ വായുവാണെന്റെ മലയാളം.
നാനാഭാഷകള്‍
ഉള്ളൊരു ഭൂമിയില്‍
ശ്രേഷ്ഠ മധുരമാണെന്റെ ഭാഷ
എന്റെ മലയാള ഭാഷ.
ആദ്യാക്ഷരമാണെന്റെ ഭാഷ.
ചിന്തയാം പറവയ്ക്ക്
ചിറകുകള്‍ നല്‍കുന്ന
ചിത്രപതങ്കമാണെന്റെ ഭാഷ.
നാക്കിലയില്‍ നിറയുന്ന വിഭവത്തിന്‍
സമ്മിശ്ര സ്വാദാണെന്റെ ഭാഷ.
നീല കുറിഞ്ഞികള്‍
പൂക്കുന്ന മാമല തന്‍
വന്യ മനോഹരിതയാണെന്റെ മലയാളം.
തുഞ്ചനും കുഞ്ചനും
പാടിപ്പതിഞ്ഞ ഇമ്പമാം
ഈരടിയാണെന്റെ മലയാളം.
നിളാ നദിയുടെ
നിര്‍മല തീരത്തെ
നിശ്വാസ വായുവാണെന്റെ മലയാളം.
നാനാഭാഷകള്‍
ഉള്ളൊരു ഭൂമിയില്‍
ശ്രേഷ്ഠ മധുരമാണെന്റെ ഭാഷ
എന്റെ മലയാള ഭാഷ.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments