Image

യാത്ര(കവിത: പുഷ്പമ്മ ചാണ്ടി )

Published on 22 February, 2021
യാത്ര(കവിത: പുഷ്പമ്മ ചാണ്ടി )
ജീവിതമാം വിജനവീഥിയിൽ  വഴിയറിയാതെ
കല്ലിനും, പുല്ലിനും, മരങ്ങൾക്കുമിടയി-
ലൂടെന്റെ യാത്ര..
നീളും, ഒറ്റവരിപ്പാതയിൽ
ഇരുളു മാത്രം കൂട്ട്.. 
എന്നോ മറഞ്ഞുപോയെന്നിലെ 
നക്ഷത്രങ്ങളും 
ചന്ദ്രനും, നിലാവും..   
ഭൂമിയും, വാനവുംപോലും..
നിശ്ചലമാകുന്നൊരീ
ശൂന്യ നിശ്ശബ്ദമാം വേളയിൽ..
സ്വപ്നങ്ങൾ മാത്രം കൂട്ടായ്...
ഇല്ലാത്ത നിഴലുകളെത്രയോ സ്വപ്നങ്ങളെ മറയ്ക്കുന്നു
ഹൃദയമിടുപ്പിന്റെ താളം രാവിൻ നിശ്ശബ്‌ദമാം  
ശാന്തത ഭഞ്ജിക്കുന്നു ...
മുന്നിലെ കനക്കും മൂടൽമഞ്ഞിനാൽ 
കാഴ്ച്ചയും മങ്ങുന്നു
നിറങ്ങളില്ലായെങ്ങും   
നഗ്നമാം മരങ്ങളിൽ , മഞ്ഞുകണ വർഷം..  
ശൂന്യമാം തെരുവോരങ്ങളിലൂടെ 
നടപ്പു തുടരുന്നു
ഉറക്കത്തിനും ഉണർവ്വിനുമിടയിൽ
അടയാളങ്ങളൊന്നും
ശേഷിപ്പിക്കാതെ
അതിർത്തി രേഖക
ളില്ലാതെ..!

നഗരം, ഉറങ്ങിക്കഴിഞ്ഞു. ഞാനോ.. .!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക