കര്‍ഷകര്‍ക്ക് പിന്തുണയുമായി വയനാട്ടില്‍ ട്രാക്ടര്‍ ഓടിച്ച് രാഹുല്‍ ഗാന്ധി
VARTHA
22-Feb-2021
VARTHA
22-Feb-2021

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ ട്രാക്ടര്‍ റാലി. മണ്ടാട് മുതല്‍ മുട്ടില്‍ വരെ മൂന്ന് കിലോമീറ്ററാണ് രാഹുല്‍ ഗാന്ധി സ്വയം ട്രാക്ടര്‍ ഓടിച്ചത്. കെ.സി. വേണുഗോപാല്‍ എം.പി, ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം റാലിയില്‍ പങ്കെടുത്തു. എഴുപതോളം ട്രാക്ടറുകള്‍ റാലിയില്‍ അണിനിരന്നു.
ഇന്ത്യയിലെ കര്‍ഷകരുടെ വേദന ലോകം മുഴുവന്‍ കാണുമ്ബോഴും നമ്മുടെ സര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ വേദന മനസിലാക്കുന്നില്ല. രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ക്കാനും മോദിയുടെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് കാര്‍ഷിക മേഖലയെ തീറെഴുതാനുമാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. കേരള സര്‍ക്കാറിന്റെ ശിപാര്‍ശ പ്രകാരമാണ് വയനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധി ഇത് മാറ്റാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടു.
തന്റെ മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ നടത്തുന്ന സന്ദര്‍ശനം പുരോഗമിക്കുന്നു. മേപ്പാടിയിലേക്കുള്ള യാത്രമധ്യേ 93-കാരിയായ മുത്തശ്ശിയുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച ശ്രദ്ധനേടി.
ഇന്നലെ വൈകീട്ടോടെ കേരളത്തിലെത്തിയ രാഹുല്‍ ഇന്ന് രാവിലെ മുതലാണ് മണ്ഡല സന്ദര്‍ശനം തുടങ്ങിയത്. ഇന്ത്യന്‍ വനിതാ ബാസ്‌ക്കറ്റ് ബോള്‍ ടീം ക്യാപ്റ്റനും വയനാട് സ്വദേശിയുമായ പി.എസ് ജീനയെ രാഹുല്‍ ഗാന്ധി എംപി കണ്ടു. പണിയ വിഭാഗത്തില്‍ നിന്നുള്ള ആദ്യ വെറ്ററിനറി ഡോക്ടര്‍ അഞ്ജലി ഭാസ്‌ക്കരന് രാഹുല്‍ ഗാന്ധി ഉപഹാരം നല്‍കി. കല്‍പ്പറ്റ് സി.എം.സി കോണ്‍വെന്റിലെ സിസ്റ്റര്‍മാരുമായും രാഹുല്‍ സംവദിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments