Image

ഷൂട്ടിങ്ങിനിടെ നായകന്റെ തോളില്‍ നിന്നും താഴെ വീണ് പ്രിയ വാര്യര്‍

Published on 25 February, 2021
ഷൂട്ടിങ്ങിനിടെ നായകന്റെ തോളില്‍ നിന്നും താഴെ വീണ് പ്രിയ വാര്യര്‍

 ഷൂട്ടിങ്ങിനിടെ നടി പ്രിയ വാര്യര്‍ക്ക് വീഴ്ച.  ഓടി വന്ന് നായകന്‍റെ തോളത്തമരുന്ന രംഗത്തില്‍ ബാലന്‍സ് തെറ്റി പ്രിയ നിലത്തുവീഴുകയായിരുന്നു.


വിശ്വാസത്തോടെ മുന്നേറുമ്ബോള്‍ ജീവിതം തന്നെ തള്ളിയിടുന്നതിന്റെ ഉദാഹരണം എന്നാണ് ഈ വീഴചയെ പ്രിയ ക്യാപ്‌ഷനില്‍ വിവരിച്ചത്.


ഒരു റൊമാന്റിക് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഓടി വന്ന് നായകന്റെ തോളില്‍ കയറുന്നതിനിടെ പ്രിയ പിടിവിട്ട് നിലത്തേക്ക് വീഴുകയായിരുന്നു. ഇതിന്റെ വീഡിയോയും പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

'ചെക്ക്' എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു സംഭവം. നായകന്‍ നിഥിനൊപ്പമുള്ള പ്രണയഗാനം ചിത്രീകരിക്കുമ്ബോഴായിരുന്നു അപകടമുണ്ടായത്. ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയയെ കൂടാതെ രാകുല്‍പ്രീത് സിങ്ങും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ആദ്യ ചിത്രമായ 'ഒരു അഡാര്‍ ലവ്'ലെ ഒറ്റകണ്ണിറുക്കലിലൂടെ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലവ് സംവിധാനം ചെയ്ത 'അഡാര്‍ ലവ്' എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. ചിത്രത്തിലെ 'മാണിക്യ മലരായ' എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കല്‍ വൈറലായെങ്കിലും അഭിനയം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.


 സിനിമ പുറത്തിറങ്ങിയതോടെ ട്രോളന്മാരുടെയും പ്രിയങ്കരിയായി പ്രിയ മാറി. പിന്നീട് ബോളിവുഡിലേക്കായിരുന്നു പ്രിയയുടെ യാത്ര. 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തി. ഇതിനിടെ സ്നേഹവും വിമര്‍ശനവുമെല്ലാം പ്രിയയെ തേടിയെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക