Image

35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പിക്ക് അധികാരമെന്ന പ്രസ്താവന കോണ്‍ഗ്രസിനെ വിലയ്ക്ക് വാങ്ങാമെന്ന പ്രതീക്ഷയില്‍; വിജയരാഘവന്‍

Published on 25 February, 2021
35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പിക്ക് അധികാരമെന്ന പ്രസ്താവന കോണ്‍ഗ്രസിനെ വിലയ്ക്ക് വാങ്ങാമെന്ന പ്രതീക്ഷയില്‍; വിജയരാഘവന്‍
തിരുവനന്തപുരം: കേരളത്തില്‍ 35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പിക്ക് അധികാരത്തില്‍ വരാന്‍ കഴിയുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രസ്താവന കോണ്‍ഗ്രസിനെ വിലയ്ക്ക് വാങ്ങാമെന്ന പ്രതീക്ഷയിലാണെന്ന് സി.പി.ഐ.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. സംസ്ഥാനത്ത് യു.ഡി.എഫ് - ബി.ജെ.പി നീക്കുപോക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ബി.ജെ.പി നീക്കുപോക്ക് ഉണ്ടാവുമെന്നതിന്റെ സൂചനയാണ് മുസ്‌ലിം ലീഗിനെ പരസ്യമായി ക്ഷണിക്കുന്ന സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി കേരള സര്‍ക്കാറിനെതിരെ നടത്തിയ പരാമര്‍ശം മൃദു ഹിന്ദുത്വ സമീപനത്തിന് ഉദാഹരണമാണ്. ബിജെപിയുമായി കോണ്‍ഗ്രസ് വോട്ടുകച്ചവടം തുടരുമെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്. ബിജെപിയെ എതിര്‍ക്കുന്നതിന് പകരം ഇടതുപക്ഷമാണ് മുഖ്യ എതിരാളി എന്നാണ് കോണ്‍ഗ്രസും ഘടക കക്ഷികളും പറയുന്നതെന്ന് വിജയരാഘവന്‍ വിമര്‍ശിച്ചു.

ബിജെപിയുമായി നീക്കുപോക്കുണ്ടാക്കാനുള്ള ഗൂഢാലോചന കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വം ആരംഭിച്ചോ എന്ന് സംശയമുണ്ട്. സമര നാടകങ്ങള്‍ നടത്തുകയാണ് രമേശ് ചെന്നിത്തല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത്. രാഹുല്‍ കടലില്‍ യാത്ര നടത്തുന്നത് വോട്ട് ലക്ഷ്യമാക്കിയുള്ള നാടകമാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

35 -40 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കാന്‍ ബി.ജെ.പിക്ക് കേരളം ഭരിക്കാന്‍ സാധിക്കുമെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രസ്താവന. ബിജെപിക്ക് കേരളം ഭരിക്കാന്‍ കേവല ഭൂരിപക്ഷം വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക