Image

മെമു ട്രെയിന്‍ സര്‍വീസുകള്‍ മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുന്നു

Published on 27 February, 2021
മെമു ട്രെയിന്‍ സര്‍വീസുകള്‍ മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുന്നു
കൊച്ചി: കേരളത്തിലെ 8 എണ്ണം ഉള്‍പ്പെടെ 20 മെമു സര്‍വീസുകള്‍ മാര്‍ച്ച് 15 മുതല്‍ പുനരാരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ ഉത്തരവായി. കേരളത്തില്‍ പുതിയതായി മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍- കണ്ണൂര്‍ റൂട്ടിലാണു പാസഞ്ചര്‍ ട്രെയിനിനു പകരം മെമു സര്‍വീസ് ലഭിക്കുക. കൊല്ലം - ആലപ്പുഴ, ആലപ്പുഴ - എറണാകുളം, എറണാകുളം- ഷൊര്‍ണൂര്‍,  ഷൊര്‍ണൂര്‍ - കണ്ണൂര്‍  സെക്ടറുകളിലാണു  അടുത്ത  മാസം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷലുകളായി മെമു ട്രെയിനുകള്‍ ഓടിത്തുടങ്ങുക.

എക്‌സ്പ്രസ് നിരക്കായിരിക്കും ഇവയില്‍. റിസര്‍വേഷന്‍ ഇല്ലാതെ  യാത്ര ചെയ്യാനുള്ള  സൗകര്യം വേണമെന്ന യാത്രക്കാരുടെ  ഏറെ മാസങ്ങളായുള്ള  ആവശ്യത്തിനാണു പരിഹാരമാകുന്നത്. 12 കോച്ചുകളുള്ള മെമുവാണ് സര്‍വീസിന് ഉപയോഗിക്കുക. ഞായറാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ മറ്റു റൂട്ടുകളില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്  അനിശ്ചിതത്വത്തിലായി. കോട്ടയം- എറണാകുളം, കോട്ടയം- കൊല്ലം, തിരുവനന്തപുരം- കൊല്ലം, പാലക്കാട് -എറണാകുളം റൂട്ടുകളിലാണ് ഇനി മെമു സര്‍വീസുകള്‍ തുടങ്ങാനുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക