Image

'ലീഗിനെ എന്‍.ഡി.എ.യിലേക്ക് ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി. വളര്‍ന്നിട്ടില്ല'; ശോഭാ സുരേന്ദ്രന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

Published on 27 February, 2021
'ലീഗിനെ എന്‍.ഡി.എ.യിലേക്ക് ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി. വളര്‍ന്നിട്ടില്ല'; ശോഭാ സുരേന്ദ്രന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലീം ലീഗിനെ എന്‍.ഡി.എ.യിലേക്കു ക്ഷണിച്ച്‌ ശോഭാ സുരേന്ദ്രന് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി . കറകളഞ്ഞ പാര്‍ട്ടിയാണ് ലീഗെന്നും ആ ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി. വളര്‍ന്നിട്ടില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ബി.ജെ.പിക്കു ക്ഷണിക്കാന്‍ പറ്റിയത് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണ്. ഇടതുപക്ഷം സംസാരിക്കുന്നത് ബി.ജെ.പിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലീം ലീഗിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്ന നിലപാട് അറിയിച്ച്‌ ശോഭാ സുരേന്ദ്രന്‍ രംഗത്തുവന്നതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പരസ്യ പ്രതികരണം. 'ഭാവി കേരളത്തിലെ ഭരണകൂടത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെ നിലപാടാണ്. വര്‍ഗീയ നിലപാട് തിരുത്തി കൊണ്ട് നരേന്ദ്ര മോദിയുടെ നയങ്ങള്‍ തങ്ങള്‍ക്ക് സ്വാകര്യമാണ് എന്നു പറഞ്ഞാല്‍ മുസ്ലീം ലീഗിനേയും ഉള്‍ക്കൊള്ളാനുള്ള ദര്‍ശനമാണ് ബിജെപിയുടെ മുഖമുദ്ര'യെന്നായിരുന്നു  കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര വേദിയില്‍ ശോഭാ സുരേന്ദ്രന്റെ  നിലപാട്.

എന്നാല്‍ ലീഗിനെ സ്വാഗതം ചെയ്ത ശോഭയുടെ നിലപാടിനെ തള്ളി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തുവന്നു. എന്നാല്‍ കുമ്മനം രാജശേഖരന്‍ ശോഭയെ പിന്തുണച്ചു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക