Image

ജോയനെപ്പറ്റി ഓര്‍ക്കുമ്പോള്‍ (സ്മരണ: ജോണ്‍ ഇളമത)

Published on 27 February, 2021
ജോയനെപ്പറ്റി ഓര്‍ക്കുമ്പോള്‍ (സ്മരണ: ജോണ്‍ ഇളമത)
ഇന്ന് ഫെബ്രുവരി 27, "ശ്രീ ജോയന്‍ കുമരകം അന്തരിച്ചു'' എന്ന വാര്‍ത്ത എന്നെ സങ്കടപ്പെടുത്തി, ഒപ്പം അത്ഭുതപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരി നാലിന് അദ്ദേഹത്തിന്‍െറ 84 ാം ജന്മദിനത്തില്‍ ദീര്‍ഘമായി ഒരു സൗഹൃദസംഭാഷണം നടത്തിയാണ്. വളരെ വാചാലമായി. പഴയകാര്യങ്ങളെപ്പറ്റിയും, സാഹിത്യത്തെപ്പറ്റിയും എഴുത്തിനെപ്പറ്റിയും ഒക്കെ സംസാരിച്ചിരുന്നു.ഒരു ശിശുവിന്‍െറ മുഖഭാവവും,നിഷകളങ്കതയുമൊക്കെ പ്രതിഫലിക്കുന്ന ഒരു ''ചെറിയ വലിയ മനുഷ്യന്‍''എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാണ് എനിക്കു തോന്നാറ്.കാലം ഒരു പ്രവാഹം പോലെ ആര്‍ക്കും,ഒന്നിനും കാത്തുനില്‍ക്കതെ ഒഴുകിപോകുമ്പോള്‍ നിര്‍വികാരതയോടെ ആ നല്ല സുഹൃത്ത് എന്നോട് എപ്പോഴും പറയായാറുള്ളതുപോലെ ''എനിക്കുവേണ്ടി കൂടി പ്രാര്‍ത്ഥിക്കണെ''! എന്ന് എന്നോട് പറയാറുണ്ട്. അദ്ദേഹത്തിന്‍െറ ആത്മാവിന്‍െറ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു! അദ്ദേഹത്തിന്‍െറ കുടുംബ.ഗങ്ങള്‍ക്ക് ശാന്തിയും,സമാധാനവും നേരു്‌റ്ു!

ചിലപ്പോഴൊക്കെ അദ്ദേഹം എന്നെ് ''മത'' എ്ന്നു വിളിച്ചിരുന്നു എന്നോടുള്ള താല്പര്യംകൊണ്ട്. ഒരു ജിപ്‌സിയെപോലെ നടന്നുനീങ്ങിയ ജോയന്‍െറ ജീവിതത്തിലെ അന്തര്‍ധാരകളില്‍,എന്നില്‍ കുറെ ഓര്‍മ്മയുണ്ട്.94 ലെ ടൊററോയിലെ, ഫോക്കാനയില്‍ സഹിത്യസമ്മേളനത്തിന്‍െറ ചുക്കാന്‍ പടിച്ചത് ഞാനാണ്. അന്നാണ് ''ചരിഅരങ്ങ്'' സാഹിത്യത്തോടപ്പം അമേരിക്കയില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.അന്ന് സാഹിത്യചര്‍ച്ചകളിലൂടെയും ,ചരിഅരങ്ങിലൂടെയും പരിചയപ്പെട്ട കുറെ പ്രശസ്തരെ ഓര്‍ക്കട്ടെ.പ്രസിദ്ധ കവി ചെറിയാന്‍ ചെറിയാന്‍, മൈലപ്ര, മനോഹര്‍, ജോയന്‍, ജയന്‍ കെസി ,സിഎംസി, വളഞ്ഞവട്ടം അങ്ങനെ കുറേ സുഹൃത്തുക്കള്‍.

അതിനുശേഷം ഞങ്ങള്‍ അഞ്ചുപേര്‍, മൈലപ്ര, മനോഹര്‍ ,ജോയന്‍, വളഞ്ഞവട്ടം, ഞാനും കൂടി ഞങ്ങളുടെ സീറോ മലമ്പാര്‍ പള്ളിയില്‍ ഒരു ചിരി അരങ്ങു സംഘടിപ്പിച്ചു.ജോയന്‍ സദസ്യരെ പൊട്ടിച്ചിരിപ്പിച്ചു.എന്നാലദ്ദേഹം പറഞ്ഞതു മുഴുവന്‍ മദ്യനിരേധനത്തെപ്പറ്റിയുള്ള കിടിലന്‍ ഫലിതങ്ങളാണ്. അതൊക്കെ കഴിഞ്ഞ് പള്ളി സെക്രട്ടറി ഞങ്ങള്‍ക്കു സമ്മാനിച്ചതോ! ഒരു ലിറ്ററിന്‍െറ ഒരു കുപ്പി ബ്ലാക്ക് ലേബല്‍! അത് ഞങ്ങള്‍ നാല്‌പേര്‍ എന്‍െറ വീട്ടില്‍ ഇരുന്ന് മദ്യപിച്ചിരുന്നപ്പോള്‍ ജോയന്‍ പറഞ്ഞു-''മതേ! ഞാന്‍ മദ്യനിരോധനത്തെപ്പറ്റി പ്രസംഗിച്ചിട്ടും നമ്മുക്കു കിട്ടിയ സമ്മനം ഇതായിപോയല്ലോ, നിങ്ങളാഘോഷിക്ക്, ഇളമതേടെ ഭാര്യവെച്ച ഈ ഈ കുട്ടനാടന്‍ തറാവുകറി കൂടി ഇല്ലായിരുന്നേല്‍ ഞാനീ നിങ്ങടെ മുമ്പിലുള്ള ''ബ്ലാക്‌ലേബല്‍'' എറിഞ്ഞുപൊട്ടിച്ചേനെ! ശ്രീ ജോയന്‍ കുമരകത്തിന് നിത്യതയിലേക്ക് വിട!


Join WhatsApp News
Raju Mylapra 2021-02-28 02:14:37
ജോൺ ഇളമതയുടെ ഒളിമങ്ങാത്ത ഓർമ്മകൾ എന്റെ മനസിലും ആ സുന്ദര സന്ദര്ഭങ്ങൾക്കു ജീവൻ നൽകുന്നു. കൊച്ചു കൊച്ചു കാര്യങ്ങളിൽ പിണങ്ങുകയും, അതുപോലെ താനെ കുട്ടികളെപ്പോലെ സതോഷിക്കുകയും ചെയ്‌തിരിക്കുന്ന ആ നല്ല സുഹൃത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നു. പ്രാർത്ഥനനിർഭരമായ ആദരാഞ്ജലികൾ.
രാജു തോമസ് , NY 2021-02-28 05:29:33
സാഹിതീവല്ലഭജനായ ജോൺ ഇളമത, തന്റെ സ്വതസിദ്ധശൈലിയിലെഴുതിയ സ്നേഹോഷ്മളമായ വാക്കുകൾ വായിച്ചു. മഹാശയനായ ജോയന് അവ ഇഷ്ടപ്പെടു മായിരുന്നു! ജോയൻ കുമരകം...നമ്മുടെ ജോയൻ, ഏവർക്കും പ്രിയങ്കനായിരുന്ന ജോയൻ, എങ്ങു പോയി? എങ്ങോട്ടു പോയി? സ്വർഗ്ഗത്തിലേക്കോ? ഏതു സ്വർഗ്ഗം? ആവക ചോദ്യങ്ങൾക്കെല്ലാം തന്റെ മറുപടി, എന്നെ നിരായുധനാക്കിയും സ്വയംശൂന്യമാക്കിയുള്ളൊരു 'ലളിതാപരമേശ്വരീ'സ്മേരമായിരുന്നു. ഹാവൂ , അങ്ങനെയും ചില 'വികസിതപ്രജ്ഞർ'. ഞാനോ, 'അല്പബുദ്ധി'യുമായി ലോകംപിടിക്കാൻ ശ്രമിക്കുന്നവൻ! ഇത്രയും പ്രിയപ്പെടും ജോയാ, നന്ദി , നമസ്കാരം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക