Image

എസ്.‌എസ്.‌എല്‍.സി, ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷ മാര്‍ച്ച്‌ 17 മുതല്‍

Published on 28 February, 2021
എസ്.‌എസ്.‌എല്‍.സി, ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷ മാര്‍ച്ച്‌ 17 മുതല്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. 5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിര്‍ണ്ണയം വേഗം പൂര്‍ത്തിയാക്കി 10ന് ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും. 17 മുതലാണ് പൊതുപരീക്ഷ. 10ന് ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന 17 വരെ വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ എത്തേണ്ടതില്ല.

കോവിഡ് ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തരുതെന്ന് നിര്‍ദ്ദേശിക്കുന്നത്. മാര്‍ച്ച്‌ 17 മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും എസ്‌എസ്‌എല്‍സിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക