Image

ടെഫ്ലോൺ കൂമോ? ആരോപണങ്ങൾ വരുന്ന വഴി (ബി ജോൺ കുന്തറ)

Published on 28 February, 2021
ടെഫ്ലോൺ കൂമോ? ആരോപണങ്ങൾ വരുന്ന വഴി (ബി ജോൺ കുന്തറ)
കണക്കുകൾ മറന്നുപോകുന്നു. ഇതിനോടകം എത്ര വനിതകൾ ന്യു യോർക്ക് ഗവർണ്ണർ കൂമോയുടെ  പലേ രീതികളിൽ നടന്ന ലൈംഗിക  പീഡനങ്ങൾക്ക് ഇരകളായി?.

കൂമോ ഒരു പ്രധാന സംസ്ഥാനത്തെ ഡെമോക്രാറ്റ് ഗോവർണർ ആയതിനാൽ ഒട്ടുമുക്കാൽ മാധ്യമങ്ങളും മീ ടൂ എന്ന വനിതാ ചലന സംഘടനയും കാര്യമായി മിണ്ടുന്നില്ല. ഇവരെല്ലാം ഒന്നും കണ്ടില്ല കേട്ടില്ല എന്നമട്ടിൽ.  ഈ ആരോപണങ്ങൾ പെണ്ണുങ്ങൾ ഉണ്ടാക്കിപ്പറയുന്നവ.

ജഡ്‌ജ്‌ കാവനോവ്  ബാല്യകാലത്തു ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണം മാധ്യമങ്ങളിലും പൊതു വീഥികളിലും ദിനങ്ങളോളം മുഴങ്ങിക്കേട്ടു. ആരോപണം നടത്തിയ സ്ത്രീ പറഞ്ഞതെല്ലാം വെറും കള്ളത്തരമെന്ന് ആ സമയങ്ങളിൽ ഇവരുടെ കൂടെ പഠനം നടത്തിയ നിരവധി സാഷ്യം നൽകി.

സി എൻ എൻ ചാനലിൽ  ആൻഡ്രൂവിൻറ്റെ സഹോദരൻ ക്രിസ് കൂമോ തീപ്പൊരി അഭിമുഖസംഭാഷണങ്ങൾ നടത്തി രാഷ്ട്രീയക്കാരെ ഓരോ പാഠങ്ങൾ പഠിപ്പിക്കുന്ന കേമൻ.  സഹോദരൻറ്റെ കാര്യം വന്നപ്പോൾ ആവേശമെല്ലാം അടങ്ങിയിരിക്കുന്നു.

അതവിടെ നിൽക്കട്ടെ, ഇതിലും പ്രാധാന്യത അർഹിക്കുന്ന കോവിഡ് രോഗ സംക്രമണ സമയം ന്യൂയോർക് നഴ്‌സിംഗ് ഹോമുകളിൽ   നടന്ന ഒഴിവാക്കാമായിരുന്ന അനാവശ്യ മരണണങ്ങൾ ഗോവർണർ കൂമോ ചിന്തിക്കാതെ എടുത്ത തീരുമാനങ്ങളിൽ നിന്നും സംഭവിച്ചവ.

ഈ മരണങ്ങളിൽ എല്ലാവർക്കും ദുഃഖമുണ്ട്. എന്നിരുന്നാൽത്തന്നെയും ഒരു ഭരണത്തലവൻറ്റെ പിടിപ്പു കേട്  അന്വേഷിക്കേണ്ടിയിരിക്കുന്നു. ആ സമയം ഈ രോഗം എങ്ങനെ ജനതയെ ബാധിക്കുന്നു ഇതിൽ നിന്നും ആദ്യമേ മരണപ്പെടുന്നത് ഏതു വിഭാഗം; ഇതെല്ലാം അറിവുള്ള  വിവരം. ആസമയത്താണ്   ആശുപത്രിയിൽ കോവിഡ്   ബാധിച്ചു എത്തിയിട്ടുള്ള മുതിര്‍ന്ന പൗരരെ തിരികെ അവർ വസിക്കുന്ന നഴ്‌സിങ് ഹോമുകളിലേയ്ക്ക്  കൊണ്ടു പോകണം എന്ന ഉത്തരവ് 

മെയ് മാസം ഈ തീരുമാനം എടുത്തതിൻറ്റെ പിന്നിലെ രഹസ്യം ആശുപത്രികളിൽ രോഗബാധിതരായി എത്തുന്ന യുവ തലമുറയെ  സംരക്ഷിക്കുക എന്നതായിരുന്നു. ഇതിൽനിന്നും സംഭവിച്ചതോ രോഗം വൃദ്ധ സദനങ്ങളിൽ വസിക്കുന്ന ബലഹീന ജനത്തിൽ ആളിക്കത്തി.

ന്യൂയോർക്കിൽ കോവിഡ് രോഗത്തിൽ നിന്നും മരണപ്പെട്ടവരുടെ ആകെ കണക്കിൽ 5000 ലേറെ വൃദ്ധർ.   . ഈ കണക്കുകൾ  ഭരണകൂടം   മറച്ചുവയ്ച്ചു  തെറ്റായ കണക്കുകൾ നൽകി.

ഈസമയങ്ങളിൽ കൂമോ എല്ലാദിനവും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിന്നു. രോഗത്തിനെതിരായി പൊരുതുന്ന ഒരു യോദ്ധാവായി. അന്ന് പ്രസിഡൻറ്റ് ട്രംപ് ആയിരുന്നു കോവിഡ് രോഗ സംക്രമണത്തിലെ വില്ലൻ. മാധ്യമങ്ങൾ, വൃദ്ധ സധനങ്ങളിൽ നടന്ന മരണങ്ങളെ ആസ്പദമാക്കി ചോദ്യങ്ങൾ ഒന്നും ചോദിച്ചിട്ടില്ല.

ഇപ്പോഴിതാ ഇതെല്ലാം കണ്ടും കെട്ടും ആജ്ഞകൾ സ്വീകരിച്ചു നടപ്പാക്കിയ പലരും എന്തോ ചുമതലാബോധം നഷ്ടപ്പെട്ടതിൽ വന്നിരിക്കുന്ന  മാനസികവിഭ്രാന്തിയിൽ നിന്നും മോചനം നേടുന്നതിന് പരസ്യമായി സംസാരിക്കുവാൻ തുടങ്ങിയിരിക്കുന്നു. എന്നിട്ടും പ്രധാന മാധ്യമങ്ങൾ ഇപ്പോഴും തങ്ങളുടെ ഒരു ആരാധ്യ പുരുഷനെ എങ്ങിനെ രക്ഷിക്കണം എന്ന ചിന്തയിലാണ്.

Join WhatsApp News
ഛോട്ടാ നേതാവ് 2021-02-28 21:46:48
ഏതൊക്കെ ഡെമോക്രാറ്റ് നേതാക്കൾ അടിസ്ഥാനമില്ലാത്ത ട്രമ്പിനെ കുറ്റപ്പെടുത്തിയോ അവരെല്ലാം eപ്പോൾ വെള്ളം കുടിക്കുന്നു. ഏതെങ്കിലും ട്രംപ് വിരോധിയെ എടുത്ത് നോക്കുക. മലയാളികൾ ഉൾപ്പെടെ ഓരോരുത്തനും വെള്ളം കുടിക്കുന്നു. സുഹൃത്തെ. ക്ഷമയോടെ യിരുന്നാൽ താങ്കളുടെ സമയവും വരും. കണക്കു ചോദിക്കാൻ ഒരാളുണ്ട് മുകളിൽ. കൊമോക്കും അവന്റെ സഹോദരനും ഒത്തിരി അഹങ്കാരം ഉണ്ടായിരുന്നു. ഇപ്പോൾ എങ്ങനെയായി??????????????????????
CID Mooosa 2021-02-28 22:13:50
Now they coming down Democratic supporters and all the irregularities in the party be shown very speedily one by one and you heard Linsey Graham one of the senior most Republican senator said if he want impeach some of them he has some shots in his hand and wait for some time.
TRUMP VS BIDEN 2021-03-01 00:35:21
Mainstream media. What a joke! They are partially blind. They only see one side. But there is another side. You will see some of the characters in the "Simson" cartoons.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക