Image

ബ്രിട്ടീഷുകാരെ മടക്കി അയച്ചു, അതുപോലെ മോദിയെയും നാഗ്പുരിലേക്ക് തിരിച്ചയയ്ക്കും; രാഹുല്‍ ഗാന്ധി

Published on 28 February, 2021
ബ്രിട്ടീഷുകാരെ മടക്കി അയച്ചു, അതുപോലെ മോദിയെയും നാഗ്പുരിലേക്ക് തിരിച്ചയയ്ക്കും; രാഹുല്‍ ഗാന്ധി


തിരുനെല്‍വേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇതിനേക്കാള്‍ വലിയ ശത്രുവിനെ നമ്മള്‍ തോല്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുനെല്‍വേലിയില്‍ വിദ്യാഭ്യാസ വിദഗ്ധരുമായി നടന്ന സംവാദത്തില്‍ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദേഹം.

'സമ്പന്നതയിലും എതിരാളികളെ നിര്‍വീര്യമാക്കുന്നതിലും പ്രബലമായ ശത്രുവിനെതിരെ പോരാടുകയാണ് നമ്മള്‍. ഇതു മുന്‍പും ചെയ്തിട്ടുണ്ട്. ഇതിനേക്കാള്‍ വലിയ ശത്രുവിനെ തോല്‍പ്പിച്ചിട്ടുണ്ട്. 70 വര്‍ഷങ്ങള്‍ക്കു മുന്‍പ്  മോദിയെക്കാള്‍ ശക്തമായിരുന്നു ബ്രിട്ടീഷുകാര്‍. ബ്രിട്ടീഷ് സാമ്രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മോദി ആരാണ്? രാജ്യത്തെ ജനങ്ങള്‍ ബ്രിട്ടീഷുകാരെ തിരിച്ചയച്ചു. അതുപോലെ അദേഹത്തേയും നാഗുപൂരിലേക്ക് മടക്കി അയക്കും. വെറുപ്പോ, ദേഷ്യമോ, കലാപമോ ഇല്ലാതെ നമ്മളതു നടപ്പാക്കും. അവര്‍ നമ്മളെ എന്തും ചെയ്യട്ടെ' രാഹുല്‍ ഗാന്ധി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ വിചാരിക്കുന്നതു പോലെ വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നിവ സാമ്പത്തിക ക്രയവസ്തുക്കള്‍ അല്ല. രാജ്യത്തിന് ബിസിനസ് ആവശ്യമാണ്. എന്നാല്‍ പാവപ്പെട്ടവര്‍ക്കു ലാഭമല്ലാത്ത വിധം വിദ്യാഭ്യാസം. കൃഷി, ആരോഗ്യം എന്നിവ മാറരുത്. നിര്‍ഭാഗ്യവശാല്‍ അതാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ശാക്തീകരണത്തിന്റെ പ്രധാന ആയുധം വിദ്യാഭ്യാസമാണെന്നും അദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക