Image

മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തതില്‍ വിശദീകരണവുമായി ശോഭ സുരേന്ദ്രന്‍

Published on 28 February, 2021
 മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്തതില്‍ വിശദീകരണവുമായി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.  ലീഗിനെ സ്വാഗതം ചെയ്തതിനു പിന്നാലെ അതിനെ എതിര്‍ത്തുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രന്റെ വിശദീകരണം.

അധികാരക്കൊതി മൂത്ത് എസ്ഡിപിഐ അടക്കമുള്ള ദേശവിരുദ്ധരുമായി കൈകോര്‍ത്തവരാണ് ലീഗ്. അത് മാറ്റണം എന്നാണ് താന്‍ ഉദ്ദേശിച്ചത്.ഭീകരന്മാരുടെ മടയില്‍ നിന്ന് താഴെ ഇറക്കി ഭാരതീയ  ധാരയിലേക്ക് വരണം. എന്നാല്‍ താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് എംകെ. മുനീര്‍ അടക്കമുള്ളവര്‍ക്ക് മനസിലായില്ലെന്നും അവര്‍ പ്രതികരിച്ചു.

നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ക്രൈസ്തവഏ മുസ്ലീം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലീം ലീഗ് ഉഹപ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയില്‍േക്ക് സ്വാഗതം ചെയ്യുന്നതായും ശോഭാ സുരേന്ദ്രന്‍ പ്രസ്താവന നടത്തിയത്. ഇത് പിന്നാലെ ബിജെപിയില്‍ തന്നെ തമ്മിലടിക്ക് കാരണമായി. ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ പരസ്യമായി കെ. സുരേന്ദ്രന്‍ തള്ളിക്കളഞ്ഞുവെങ്കിലും കുമ്മനം ഉള്‍പ്പെടെ പ്രസ്താവനയോട് യോജിച്ചു. തുടര്‍ന്ന് മുസ്ലീം ലീഗ് നയം മാറ്റി വന്നാല്‍ എന്‍ഡിഎയിലേക്ക് സ്വീകരിക്കാന്‍ തയാറാണെന്നാ് സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക