തിരുവനന്തപുരം: സംസ്ഥാനത്ത് ഏത് സീറ്റ് കിട്ടിയാലും മത്സരിക്കാന്‍ യോഗ്യരായവര്‍ പാര്‍ട്ടിയിലുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന് മാസ്റ്റര്‍.പാലാ സീറ്റ് തരില്ലെന്ന് എല്‍ഡിഎഫില്‍ ആരും ഇതുവരെ അറിയിച്ചിട്ടില്ലെന്നും തരില്ലെന്ന് പറഞ്ഞാല്‍ മാത്രമേ മറ്റ് സീറ്റുകളെക്കുറിച്ച് ആലോചിക്കേണ്ടതുള്ളുവെന്നും അദേഹം പറഞ്ഞു.
നാല് സീറ്റുകള്‍ മാത്രമേയുള്ളുവെന്ന പരിമിതി തങ്ങള്‍ക്കുണ്ട്. അതിലൊന്ന് നഷ്ടപ്പെടുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. സീറ്റ് ലഭിച്ചാല്‍ അതിനനുസരച്ച് ആളുകളെ നിര്‍ത്തുമെന്നും അദേഹം വ്യക്തമാക്കി.
നാളെ നടക്കുന്ന അന്തിമ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ സീറ്റുകളും സ്ഥാനാര്‍ത്ഥികളേയും തീരുമാനിക്കുകയുള്ളുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.