Image

നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

Published on 01 March, 2021
നാളെ മോട്ടോര്‍ വാഹന പണിമുടക്ക്
ഇന്ധന വില വര്‍ധനവിനെതിരെ (Fuel Price Hike) നാളെ സംയുക്ത മോട്ടോര്‍ വാഹനപണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനും തൊഴിലുടമകളും ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഇതെ തുടര്‍ന്ന് സംസ്ഥാനത്തെ Higher Secondary Model Exam, MG University യുടെ പരീക്ഷകളും മാറ്റിവെച്ചു. നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

കെഎസ്‌ആര്‍ടിസിയിലെ സംഘടനകളായ സിഐടിയു, ടിഡിഎഫ്, എഐടിയുസി സംഘടനകളും പണിമുടക്കിനെ പിന്തുണച്ചതോടെ നാളെ കെഎസ്‌ആര്‍ടിസി സര്‍വീസും മുടങ്ങും. മാറ്റിവെച്ച പരീക്ഷകളില്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ മാര്‍ച്ച്‌ എട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. എം.ജി സര്‍വകലാശാലയുടെ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതായിരുക്കും. കേരള സാങ്കേതിക സ‌ര്‍വകലാശായുടെ പരീക്ഷകള്‍ നേരത്തെ മാറ്റിവെച്ചിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ശനിയാഴ്ചയില്‍ പെട്രോള്‍ വില 24 പൈസയും ഡീസലിന്റെ 15 പൈസയും ഉയര്‍ന്നതിന് ശേഷമാണ് രണ്ട് ദിവസമായ മാറ്റമില്ലാതെ തുടരുന്നത്. രാജ്യത്ത് രണ്ട് ന​ഗരങ്ങളില്‍ പെട്രോളിന്റെ വില നൂറ രൂപയില്‍ അധികമായി. രാജസ്ഥാനിലെ ശ്രീ ​ഗം​ഗന​ഗറില്‍ 101.84 രൂപയും മധ്യപ്രദേശിലെ അനുപ്പൂരില്‍ 101.59 രൂപയുമാണുള്ളത്.

അതേസമയം ഇന്ന് LPG സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. ഗാര്‍ഹിക എല്‍പിജി വില ഒരു സിലിണ്ടറിന് 25 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഫെബ്രുവരിയില്‍ എല്‍പിജി സിലിണ്ടറിന്റെ വില 3 തവണയാണ് വര്‍ദ്ധിപ്പിച്ചത്. മാത്രമല്ല ഫെബ്രുവരിയില്‍ മാത്രം സിലിണ്ടറിന് വര്‍ധിച്ചത് 100 രൂപയാണ്. ഇന്നത്തെ വില വര്‍ധനവും കൂടി കണക്കിലെടുക്കുമ്ബോള്‍ 26 ദിവസത്തിനുള്ളില്‍ 125 രൂപയാണ് LPG സിലിണ്ടറിന്റെ വില വര്‍ധിച്ചരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക