Image

കെ.കെ വിശ്വനാഥന്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു

Published on 01 March, 2021
കെ.കെ വിശ്വനാഥന്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു
മുന്‍ കെപിസിസി മെമ്ബറും മുതിര്‍ന്ന നേതാവുമായ കെകെ വിശ്വനാഥന്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു.

തത്ക്കാലം ഒരു പാര്‍ട്ടിയിലേക്കും കൂറുമാറുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

നേരത്തെ ഡിസിസി സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന സൂചനകള്‍ സജീവമായിരുന്നു.

ഇതിന് പിന്നാലെയാണ് കെ.കെ വിശ്വനാഥന്റെ രാജി.

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഒരു മൂവര്‍ സംഘത്തിന്റെ കൈപ്പിടിയിലാണെന്നും വലിയ അപമാനം നേരിട്ട കാലഘട്ടമാണ് കടന്നുപോയതെന്നും വിശ്വനാഥന്‍ മാസ്റ്റര്‍ തുറന്നടിച്ചു.

തന്റെ സഹോദരന്‍ മുന്‍മന്ത്രി കെകെ രാമചന്ദ്രന്‍ അന്തരിച്ചപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ടവരാരും തിരിഞ്ഞു നോക്കിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക