Image

69 കാരിക്ക് മക്കളെ പരിപാലിക്കാനുള്ള അവകാശം നിഷേധിച്ച്‌ കോടതി

Published on 03 March, 2021
69 കാരിക്ക് മക്കളെ പരിപാലിക്കാനുള്ള അവകാശം നിഷേധിച്ച്‌ കോടതി
 69 വയസുള്ള മൗറീഷ്യ ഇബാനസ്  കൃത്രിമ ഗര്‍ഭധാരണം വഴി ഇരട്ടക്കുട്ടികളുടെ അമ്മയായത് അറുപത്തിനാലാം വയസ്സിലാണ്.  മൗറീഷ്യ കുഞ്ഞുങ്ങളെ പരിപാലിക്കാന്‍  പ്രാപ്തയല്ല എന്ന് ബര്‍ഗോസ് പ്രവിശ്യയിലെ കോടതി വിധിച്ചിരുന്നു. ഇപ്പോള്‍ ആ വിധി സ്ഥിരീകരിച്ചിരിക്കുകയാണ് സ്പെയിനിലെ സുപ്രീംകോടതി. യുണൈറ്റഡ് സ്റ്റെയ്‌റ്സില്‍ നിന്നും കൃത്രിമ ഗര്‍ഭധാരണം നടത്തിയ ഇവര്‍ 2017 ലാണ് ഗബ്രിയല്‍, മരിയ ഡി ലാ ക്രൂസ് എന്നീ   കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. 

ഇവര്‍ " അനുകൂല" സാഹചര്യത്തിലല്ല വളരുന്നത് എന്ന് വിലയിരുത്തിയാണ് കോടതി ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചത്. 'നിലവിലില്ലാത്ത' കുടുംബബന്ധങ്ങള്‍, ഒറ്റപ്പെടല്‍, പിന്തുണയ്‌ക്കുന്ന ഒരു ആള്‍ക്കൂട്ടത്തിന്റെ അഭാവം എന്നിവ കുട്ടികളുടെ വളര്‍ച്ചക്ക് ആശങ്കയുണ്ടാക്കുന്നു എന്ന വിദഗ്ധരുടെ അഭിപ്രായം മാനിച്ചാണ് ഈ വിധിയെന്നും, അല്ലാതെ അവരുടെ പ്രായം കണക്കിലെടുത്തിട്ടില്ല എന്നുമാണ് കോടതി വ്യക്തമാക്കിയത്.

 ഈ കുഞ്ഞുങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകരുടെ താത്കാലിക സംരക്ഷണത്തിലാണിപ്പോള്‍. ഇബാനസ്, ഇതിനു മുന്‍പ് ഇതുപോലെ ജന്മം നല്‍കിയ, ഇപ്പോള്‍ 11 വയസ്സുള്ള ബ്ലാങ്ക എന്ന പെണ്‍കുട്ടി ദത്തെടുക്കപ്പെട്ട് ഇപ്പോള്‍ കാനഡയിലാണ് താമസിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക