Image

അയല്‍ വീട്ടില്‍ കളിക്കാന്‍ പോയതിന് മൂന്നാം ക്ലാസ്സുകാരിയുടെ കാലുകള്‍ പൊള്ളിച്ച്‌ പിതാവ്

Published on 03 March, 2021
അയല്‍ വീട്ടില്‍ കളിക്കാന്‍ പോയതിന് മൂന്നാം ക്ലാസ്സുകാരിയുടെ കാലുകള്‍ പൊള്ളിച്ച്‌  പിതാവ്
കൊല്ലം: അയല്‍ വീട്ടില്‍ കളിക്കാന്‍ പോയതിന് മൂന്നാം ക്ലാസ്സുകാരിയുടെ കാലുകള്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ച്‌ സ്വന്തം പിതാവ്. കൊല്ലം അഞ്ചാലുംമൂട് ആണ് സംഭവം.കുഞ്ഞിനെ പിതാവ് ഉപദ്രവിക്കുന്നത് കണ്ട് വീട്ടുകാര്‍ ചെറുത്തെങ്കിലും പിതാവ് അവരെ മര്‍ദ്ദിക്കുകയായിരുന്നു. 

ആശുപത്രിയില്‍ കൊണ്ടു പോകരുതെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ വീട്ടിലെത്തുന്നത്. പൊള്ളലേറ്റ ഭാഗത്ത് മരുന്നു വെച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വ്രണം പഴുത്ത അവസ്ഥയിലായിരുന്നു.

 ചോദിച്ചാല്‍ ചീനച്ചട്ടി കൊണ്ട് പൊള്ളലേറ്റത് ആണെന്ന് പറയണമെന്ന് പിതാവ് കുഞ്ഞിനെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയെ തൃക്കടവൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച്‌ ചികിത്സ തുടരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക