Image

ചന്ദ്രനിലേക്ക് പോവാന്‍ എട്ട് പേരെ തേടി ജപ്പാന്‍ കോടീശ്വരന്‍

Published on 03 March, 2021
ചന്ദ്രനിലേക്ക് പോവാന്‍ എട്ട് പേരെ തേടി ജപ്പാന്‍ കോടീശ്വരന്‍
ചന്ദ്രനിലേക്കുള്ള ബഹിരാകാശ യാത്രയില്‍ ഒപ്പം പോവാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എട്ട് പേരെ തേടി ജപ്പാനിലെ കോടീശ്വരന്‍ യസകു മസെവ. 2023 ല്‍ ചന്ദ്ര യാത്ര നടത്തുന്ന എലണ്‍ മസ്‌കിന്റെ സ്‌പേസ്‌എക്‌സ് ഫ്‌ളൈറ്റില്‍ ആണ് ഇദ്ദേഹം ചന്ദ്രനിലെത്തുക. ഒപ്പം പോവാന്‍ എട്ട് പേരെയാണ് ഇദ്ദേഹം തേടുന്നത്. ട്വിറ്ററില്‍ പുറത്തു വിട്ട വീഡിയോയിലൂടെയാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. അപ്ലിക്കേഷന്‍ നല്‍കാനുള്ള ഒരു ലിങ്കും പങ്കുവെച്ചിട്ടുണ്ട്.

ഒപ്പം പോവുന്നവരെ തെരഞ്ഞെടുക്കുന്നതില്‍ രണ്ട് നിബന്ധനകളാണ് ഇദ്ദേഹം മുന്നോട്ട് വെക്കുന്നത്. സമൂഹത്തെയും ജനങ്ങളെയും സഹായിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നവരായിരിക്കണം, സമാന ആഗ്രഹമുള്ളവരെ സഹായിക്കുന്നവരുമായിരിക്കണം. യാത്രയ്ക്കുള്ള സീറ്റുകളെല്ലാം ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. യാത്രാ ചെലുകളും ഇദ്ദേഹം വഹിക്കും.

ജപ്പാനിലെ ബിസിന്‌സ് ചൈക്കൂണായ മസേവ നേരത്തെയും സമാന വാഗ്ദാനങ്ങളുമായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചന്ദ്രനിലേക്കുള്ള യാത്രയില്‍ ഒപ്പം പോവാനായി കാമുകിയെ തേടിക്കൊണ്ട് ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു മസേവ. എന്നാല്‍ പിന്നീട് ഈ വാഗ്ദാനം ഇയാള്‍ പിന്‍വലിക്കുകയായിരുന്നു. 28000 പേരാണ് അന്ന് അപ്ലിക്കേഷന്‍ അയച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക